---
title: "ആവണിയുടെ ചികിത്സയ്ക്ക് കൈത്താങ്ങ്; സ്നേഹത്തുക കൈമാറി ഏറാമല കുടുംബശ്രീ"
english_title: "Eramala Kudumbashree Hands Over Aid for Aavani's Kidney Transplant Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385629/eramala-kudumbashree-aavani-treatment-aid"
published_at: "2026-10-05T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3781f561cf_eramala-kudumbashree-aavani-treatment-aid.jpg"
keywords: ["Kudumbashree", "KeralaNews", "CharityDrive", "KidneyTransplant", "Aavani"]
---

# ആവണിയുടെ ചികിത്സയ്ക്ക് കൈത്താങ്ങ്; സ്നേഹത്തുക കൈമാറി ഏറാമല കുടുംബശ്രീ

> **Lead Summary:** ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് സ്വദേശിനിയായ ആവണിയുടെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായി ഏറാമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ധനസഹായം കൈമാറി.

## Article Content

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് സ്വദേശിനിയായ ആവണിയുടെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായി ഏറാമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ധനസഹായം കൈമാറി.

ഏറാമല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് സമാഹരിച്ച തുകയാണ് ചികിത്സാ സഹായമായി നൽകിയത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ഭവാനി പി., ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജിക്ക് ധനസഹായം കൈമാറി.

ചികിത്സാ കമ്മിറ്റി ഭാരവാഹികളായ കെ. വിശ്വനാഥൻ, ജിതേഷ് വി.പി., എം. അശോകൻ, പ്രസാദ് വിലങ്ങിൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആവണിയുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് കുടുംബശ്രീ യൂണിറ്റുകൾ വിവിധ വാർഡുകളിൽ നിന്ന് സഹായം സമാഹരിച്ചത്.

Eramala Grama Panchayat Kudumbashree CDS has handed over financial assistance for Aavani’s kidney transplant treatment. The amount was collected by Kudumbashree units across all wards of the panchayat and formally presented at the panchayat office.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385629/eramala-kudumbashree-aavani-treatment-aid)