---
title: "വടകര റവന്യൂ ടവർ ഇനി വൈകില്ല; സ്ഥലം വെട്ടിത്തെളിക്കാനും മരങ്ങൾ ലേലം ചെയ്യാനും മന്ത്രി എ.പി. അനിൽകുമാറിന്റെ നിർദേശം"
english_title: "Minister Orders Fast-Track for Vadakara Revenue Tower Construction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385653/vadakara-revenue-tower-construction-fast-track"
published_at: "2026-10-05T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3b1c979399_vadakara-revenue-tower-construction-fast-track.jpg"
keywords: ["VadakaraRevenueTower", "RevenueDepartment", "APAnilKumar", "KIFBProject", "ULCCS"]
---

# വടകര റവന്യൂ ടവർ ഇനി വൈകില്ല; സ്ഥലം വെട്ടിത്തെളിക്കാനും മരങ്ങൾ ലേലം ചെയ്യാനും മന്ത്രി എ.പി. അനിൽകുമാറിന്റെ നിർദേശം

> **Lead Summary:** **വടകര: **വടകര റവന്യൂ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും തുടർനടപടികളും വേഗത്തിലാക്കാൻ നിർദേശം. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. റവന്യൂ ടവർ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ ഈ മാസം 20-നകം മുറിച്ചുമാറ്റി ലേലം ചെയ്ത് വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.

## Article Content

**വടകര: **വടകര റവന്യൂ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും തുടർനടപടികളും വേഗത്തിലാക്കാൻ നിർദേശം. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. റവന്യൂ ടവർ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ ഈ മാസം 20-നകം മുറിച്ചുമാറ്റി ലേലം ചെയ്ത് വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.

**

നിർമാണ സ്ഥലത്തെ മണ്ണ് തൊട്ടടുത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയൽറ്റിയും സീനിയറേജ് ചാർജും ഒഴിവാക്കുന്നതിനായി സർക്കാരിന്റെ പ്രത്യേക അനുമതി തേടും. തുക അടയ്ക്കുന്ന മുറയ്ക്ക് സ്ഥലത്തെ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ യോഗത്തിൽ വ്യക്തമാക്കി.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ അടിയന്തരമായി ആവശ്യമായി വരുന്ന ചെറിയ തുകകൾ റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു. പൊല്യൂഷൻ കൺട്രോൾ ബോർഡുമായി ബന്ധപ്പെട്ട എൻ.ഒ.സി എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

യോഗത്തിൽ എം.എൽ.എമാരായ കെ.കെ. രമ, കെ. ജയന്ത്, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസ്, എ.ഡി.എം. കെ. ഷെറീന, വടകര സബ് കളക്ടർ പി.പി. അർച്ചന എന്നിവർ പങ്കെടുത്തു. കൂടാതെ പോലീസ്, ഫയർഫോഴ്സ്, വനം, റവന്യൂ, കെ.എസ്.ഇ.ബി, ഹൗസിംഗ് ബോർഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. വടകര റവന്യൂ ടവറിന്റെ നിർമ്മാണത്തിനായി ഹൗസിംഗ് ബോർഡാണ് കരാർ ക്ഷണിച്ചത്. നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് (ULCCS).

English Summary:**

Revenue Minister A. P. Anil Kumar has directed officials to speed up the construction of the Vadakara Revenue Tower after a review meeting in Kozhikode. He asked that trees at the site be cut and auctioned by the 20th of this month, while also pushing steps on soil removal, NOC clearance and shifting electric poles.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385653/vadakara-revenue-tower-construction-fast-track)