---
title: "ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; ആയഞ്ചേരിയിൽ സി.പി.ഐ പ്രതിഷേധ സംഗമം"
english_title: "CPI Holds Protest Rally in Ayanjeri in Solidarity with Jantar Mantar Agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385981/cpi-protest-rally-ayanjeri-jantar-mantar"
published_at: "2026-10-07T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac65deae7255_cpi-protest-rally-ayanjeri-jantar-mantar.jpg"
keywords: ["CPIProtest", "JantarMantar", "KeralaPolitics", "DelhiPolice", "ElectionCommission"]
---

# ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; ആയഞ്ചേരിയിൽ സി.പി.ഐ പ്രതിഷേധ സംഗമം

> **Lead Summary:** ആയഞ്ചേരി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ജന്ദർ- മന്ദർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡൽഹി പോലീസ് നടപടിക്കെതിരെയും സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ പ്രതിഷേധ സംഗമം നടത്തി.

## Article Content

ആയഞ്ചേരി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ജന്ദർ- മന്ദർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡൽഹി പോലീസ് നടപടിക്കെതിരെയും സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ പ്രതിഷേധ സംഗമം നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം കെ പി പവിത്രൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അഭിജിത് കോറോത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ടി സുരേഷ്, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി സി രാജീവൻ,കിസാൻ സഭ മണ്ഡലം സെക്രട്ടറി എം ടി രാജൻ, മഹിള സംഘം മണ്ഡലം സെക്രട്ടറി സുനിത സുമാലയം, ബി കെ എം യു മണ്ഡലം സെക്രട്ടറി കെ സത്യൻ, സതി കണ്ണനാണ്ടി എന്നിവർ സംസാരിച്ചു.

എൻ എം രാജീവൻ, വിജയൻ ചെറുവത്താരി, കെ കെ രാജൻ, പി പി ഹരിദാസൻ , സുധ സുരേഷ് എന്നിവർ നേതൃത്വം നൽകി.

CPI organized a protest meeting in Ayanjeri in solidarity with the Jantar Mantar agitation and demanding the resignation of Chief Election Commissioner Gyanesh Kumar. The meeting also condemned the Delhi Police action, with party leaders and local committee members addressing the gathering.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385981/cpi-protest-rally-ayanjeri-jantar-mantar)