---
title: "ഓർക്കാട്ടേരി ടൗണിൽ ഫാൻസി കടയ്ക്ക് തീപിടിച്ചു; കടയ്ക്കുള്ളിലെ സാധനങ്ങൾ കത്തിനശിച്ചു, വ്യാപക നാശനഷ്ടം"
english_title: "Fancy Shop Catches Fire in Orkkatery Town; Goods Destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386167/orkkatery-town-fancy-shop-fire"
published_at: "2026-10-08T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7c70a932e5_orkkatery-town-fancy-shop-fire.jpg"
keywords: ["FireAccident", "Orkkatery", "KeralaNews", "FancyShop", "Firefighters"]
---

# ഓർക്കാട്ടേരി ടൗണിൽ ഫാൻസി കടയ്ക്ക് തീപിടിച്ചു; കടയ്ക്കുള്ളിലെ സാധനങ്ങൾ കത്തിനശിച്ചു, വ്യാപക നാശനഷ്ടം

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി ടൗണിൽ ഫാൻസി കടയ്ക്ക് തീപിടിച്ച് വ്യാപക നാശനഷ്ടം. ബസ്‌സ്റ്റോപ്പ് പരിസരത്ത് ഐശ്വര്യ ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തിക്കുന്ന ഫാൻസി കടയിലാണ് വ്യാഴാഴ്ച രാത്രി തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഫാൻസി സാധനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സാമഗ്രികൾ കത്തിനശിച്ചു.

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി ടൗണിൽ ഫാൻസി കടയ്ക്ക് തീപിടിച്ച് വ്യാപക നാശനഷ്ടം. ബസ്‌സ്റ്റോപ്പ് പരിസരത്ത് ഐശ്വര്യ ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തിക്കുന്ന ഫാൻസി കടയിലാണ് വ്യാഴാഴ്ച രാത്രി തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഫാൻസി സാധനങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സാമഗ്രികൾ കത്തിനശിച്ചു.

കടയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തീപിടിത്തത്തെ തുടർന്ന് ഓർക്കാട്ടേരി ടൗണിൽ ആളുകൾ തടിച്ചുകൂടിയത് ഗതാഗതത്തിന് നേരിയ തടസ്സം സൃഷ്ടിച്ചു. കടയ്ക്കുള്ളിലെ സാധനങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാശനഷ്ടത്തിന്റെ കൃത്യമായ കണക്കും ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

A fancy shop near the bus stop in Orkkatery town caught fire on Thursday night, causing extensive damage to goods stored inside. Firefighters quickly reached the spot and worked to prevent the blaze from spreading to nearby businesses. The cause of the fire and the exact extent of the loss are yet to be confirmed.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386167/orkkatery-town-fancy-shop-fire)