---
title: "'ഓപ്പറേഷൻ കുബേര എവിടെപ്പോയി?'; വടകരയിൽ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നതായി പരാതി, ഭീഷണിയിൽ സാധാരണക്കാർ"
english_title: "Where Did Operation Kubera Go? Blade Mafia Tightens Grip in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386190/operation-kubera-vadakara-blade-mafia"
published_at: "2026-10-09T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac84310325c1_operation-kubera-vadakara-blade-mafia.jpg"
keywords: ["OperationKubera", "BladeMafia", "Vadakara", "Usury", "KeralaPolice"]
---

# 'ഓപ്പറേഷൻ കുബേര എവിടെപ്പോയി?'; വടകരയിൽ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നതായി പരാതി, ഭീഷണിയിൽ സാധാരണക്കാർ

> **Lead Summary:** വടകര: കൊള്ളപ്പലിശ സംഘങ്ങൾക്കെതിരെ നടപ്പാക്കിയിരുന്ന 'ഓപ്പറേഷൻ കുബേര'യുടെ ഭാഗമായുള്ള നടപടികൾ നിലച്ചതോടെ വടകരയിലും പരിസരപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ സംഘങ്ങൾ സജീവമാകുന്നതായി പരാതി. സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രതിമാസം 10 മുതൽ 20 ശതമാനം വരെ അമിതപലിശ ഈടാക്കിയാണ് ഇത്തരം സംഘങ്ങൾ പണം കടം നൽകുന്നതെന്നാണ് ആരോപണം.

## Article Content

വടകര: കൊള്ളപ്പലിശ സംഘങ്ങൾക്കെതിരെ നടപ്പാക്കിയിരുന്ന 'ഓപ്പറേഷൻ കുബേര'യുടെ ഭാഗമായുള്ള നടപടികൾ നിലച്ചതോടെ വടകരയിലും പരിസരപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ സംഘങ്ങൾ സജീവമാകുന്നതായി പരാതി. സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രതിമാസം 10 മുതൽ 20 ശതമാനം വരെ അമിതപലിശ ഈടാക്കിയാണ് ഇത്തരം സംഘങ്ങൾ പണം കടം നൽകുന്നതെന്നാണ് ആരോപണം.

വായ്പ നൽകുമ്പോൾ ഒന്നും രേഖപ്പെടുത്താത്ത മുദ്രപ്പത്രങ്ങളിലും ഒഴിഞ്ഞ ചെക്കുകളിലും ഒപ്പിട്ടുവാങ്ങുന്നതായും പരാതിയുണ്ട്. പണവും പലിശയും തിരിച്ചുപിടിക്കുന്നതിനായി സംഘമായി വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് ആക്ഷേപം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാധാരണക്കാരാണ് പലപ്പോഴും ഇത്തരം സംഘങ്ങളുടെ കെണിയിൽപ്പെടുന്നത്.

മുമ്പ് തമിഴ്നാട്ടിൽനിന്നെത്തുന്ന സംഘങ്ങളാണ് കൊള്ളപ്പലിശ ഇടപാടുകളിൽ സജീവമായിരുന്നതെങ്കിൽ, ഇപ്പോൾ പ്രദേശത്തെ ചില സംഘങ്ങൾതന്നെ ഇത്തരം ഇടപാടുകൾ നടത്തുന്നതായാണ് പരാതി. സ്ത്രീകളാണ് പലപ്പോഴും ഈ സംഘങ്ങളുടെ ഭീഷണിക്കും ചൂഷണത്തിനും ഇരകളാകുന്നതെന്നും ആക്ഷേപമുണ്ട്.

ബ്ലേഡ് മാഫിയ സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും പൊലീസ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അമിതപലിശ ഈടാക്കുന്നതും പണം തിരിച്ചുപിടിക്കാൻ ഭീഷണി ഉയർത്തുന്നതും തടയുന്നതിന് ശക്തമായ പൊലീസ് ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Residents in Vadakara and nearby areas say blade mafia groups are becoming active again after action under Operation Kubera stalled. The groups are accused of charging exorbitant monthly interest, using blank cheques and stamp papers, and threatening borrowers at their homes.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386190/operation-kubera-vadakara-blade-mafia)