---
title: "കൈകോർത്ത് മടപ്പള്ളി സ്കൂൾ; ചോറോട്ടെ ആവണിയുടെ ചികിത്സയ്ക്കായി അധ്യാപകരും വിദ്യാർത്ഥികളും തുക സമാഹരിച്ചു"
english_title: "Madappally GVHSS Higher Secondary Wing Extends Aid for Avani’s Kidney Transplant"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386403/madappally-gvhss-avani-kidney-transplant-aid-"
published_at: "2026-10-10T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9ceab02da1_madappally-gvhss-avani-kidney-transplant-aid-.jpg"
keywords: ["KidneyTransplant", "MadappallyGVHSS", "StudentSupport", "CharityDrive", "KeralaNews"]
---

# കൈകോർത്ത് മടപ്പള്ളി സ്കൂൾ; ചോറോട്ടെ ആവണിയുടെ ചികിത്സയ്ക്കായി അധ്യാപകരും വിദ്യാർത്ഥികളും തുക സമാഹരിച്ചു

> **Lead Summary:** **വടകര:( https://vatakara.truevisionnews.com**/) ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആവണിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ധനസഹായവുമായി മടപ്പള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പലിൽ നിന്നും ചികിത്സാ സഹായ സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി.

## Article Content

**വടകര:( https://vatakara.truevisionnews.com**/) ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആവണിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ധനസഹായവുമായി മടപ്പള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പലിൽ നിന്നും ചികിത്സാ സഹായ സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി.

ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജി, ഭാരവാഹികളായ എം. അശോകൻ, പ്രസാദ് വിലങ്ങിൽ എന്നിവർ ചേർന്നാണ് സ്കൂൾ അധികൃതരിൽ നിന്നും തുക സ്വീകരിച്ചത്. നിർദ്ധന കുടുംബത്തിലെ അംഗമായ ആവണിയുടെ ജീവൻ രക്ഷിക്കാൻ നാടൊന്നാകെ കൈകോർക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് തുക സമാഹരിച്ച് നൽകിയത്. ആവണിയുടെ ചികിത്സയ്ക്കായി പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ധനസമാഹരണം സജീവമായി തുടരുകയാണ്.

Madappally Government Vocational Higher Secondary School’s higher secondary section has contributed financial assistance for Avani’s kidney transplant surgery. The amount collected by students and teachers was handed over at a school function to representatives of the treatment support committee. Local residents and organizations are continuing fundraising efforts to help save Avani’s life.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386403/madappally-gvhss-avani-kidney-transplant-aid-)