---
title: "വടകരയിൽ നിന്ന്  മോഷ്ടിച്ച ബൈക്കുമായി പൊലീസുകാരനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ സിനിമാ സ്റ്റൈലിൽ പിടിയിൽ"
english_title: "Stolen Bike Rider Asks Cop for Directions, Gets Nabbed in Style"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386406/stolen-bike-cop-directions-arrest"
published_at: "2026-10-10T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d037a7b62_stolen-bike-cop-directions-arrest.jpg"
keywords: ["VadakaraTheft", "BikeTheft", "PoliceArrest", "Cheruvathur", "KeralaCrime"]
---

# വടകരയിൽ നിന്ന്  മോഷ്ടിച്ച ബൈക്കുമായി പൊലീസുകാരനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ സിനിമാ സ്റ്റൈലിൽ പിടിയിൽ

> **Lead Summary:** **വടകര: ** മോഷ്ടിച്ച ബൈക്കുമായി വന്ന് നേരെ പൊലീസുകാരനോടു തന്നെ വഴി ചോദിച്ച ഇതരസംസ്ഥാനക്കാരൻ സിനിമാ സ്റ്റൈലിൽ പിടിയിൽ. വ്യാഴാഴ്ച രാത്രി 8 മണിയോടെ വെള്ളൂർ കൊട്ടണച്ചരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വടകരയിൽ നിന്ന് രണ്ട് ദിവസം മുൻപ് മോഷണം പോയ ബൈക്കുമായാണ് പ്രതി പൊലീസുകാരന്റെ മുന്നിൽപ്പെട്ടത്.

## Article Content

**വടകര: ** മോഷ്ടിച്ച ബൈക്കുമായി വന്ന് നേരെ പൊലീസുകാരനോടു തന്നെ വഴി ചോദിച്ച ഇതരസംസ്ഥാനക്കാരൻ സിനിമാ സ്റ്റൈലിൽ പിടിയിൽ. വ്യാഴാഴ്ച രാത്രി 8 മണിയോടെ വെള്ളൂർ കൊട്ടണച്ചരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വടകരയിൽ നിന്ന് രണ്ട് ദിവസം മുൻപ് മോഷണം പോയ ബൈക്കുമായാണ് പ്രതി പൊലീസുകാരന്റെ മുന്നിൽപ്പെട്ടത്.

കാസർകോട് പൊലീസുകാരനായ പെരളത്തെ സുനീഷിനോടാണ് ബൈക്കിലെത്തിയ യുവാവ് ഹിന്ദിയിൽ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിച്ചത്. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ സുനീഷിന് ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും പന്തികേടു തോന്നി. ബൈക്ക് കടന്നുപോയ ഉടൻതന്നെ സുനീഷ് നമ്പർ കാസർകോട് കൺട്രോൾ റൂമിലെ പൊലീസുകാരനായ രജനീഷിന് കൈമാറി പരിശോധന നടത്തി. പരിശോധനയിലാണ് ഈ നമ്പർ രണ്ട് ദിവസം മുൻപ് വടകരയിൽ നിന്ന് മോഷണം പോയ വാഹനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

വിവരം ലഭിച്ചയുടൻ സുനീഷ് തന്റെ ബൈക്കിൽ പ്രതിയെ പിന്തുടരുകയും ചെറുവത്തൂരിൽ വെച്ച് സാഹസികമായി പിടികൂടുകയുമായിരുന്നു. തുടർന്ന് പ്രതിയെയും മോഷ്ടിച്ച ബൈക്കും ചന്തേര പോലീസ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിന് കൈമാറി.

An interstate suspect riding a bike stolen from Vadakara asked a police officer for directions in Vellur, triggering suspicion. The officer verified the number with control room staff, confirmed the theft, and helped track the rider down in Cheruvathur.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386406/stolen-bike-cop-directions-arrest)