---
title: "കണ്ണീരൊപ്പാൻ കൈകോർക്കാം; പപ്പൻ വള്ളിക്കാട് മെമ്മോറിയൽ അഖില കേരള ചിത്രരചന മത്സരം സംഘടിപ്പിച്ചു"
english_title: "Pappan Vallikkad Memorial All-Kerala Drawing Contest Held Under “Let’s Join Hands to Remember the Tears” Message"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386551/pappan-vallikkad-memorial-drawing-contest-NEW"
published_at: "2026-10-11T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb342802cac_pappan-vallikkad-memorial-drawing-contest.jpg"
keywords: ["DrawingContest", "KeralaStudents", "ArtCompetition", "PappanVallikkad", "Varnotsavam"]
---

# കണ്ണീരൊപ്പാൻ കൈകോർക്കാം; പപ്പൻ വള്ളിക്കാട് മെമ്മോറിയൽ അഖില കേരള ചിത്രരചന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** > **വള്ളിക്കാട്: ** "കണ്ണീരൊപ്പാൻ... കൈകോർക്കാം..." എന്ന സന്ദേശമുയർത്തി ബ്രദേഴ്സ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പപ്പൻ വള്ളിക്കാട് മെമ്മോറിയൽ അഖില കേരള ചിത്രരചന മത്സരം 'വർണ്ണോത്സവം' വർണാഭമായി. ശനിയാഴ്ച വള്ളിക്കാട് വരിഷ്യക്കൂനി യു.പി സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

## Article Content

> **വള്ളിക്കാട്: ** "കണ്ണീരൊപ്പാൻ... കൈകോർക്കാം..." എന്ന സന്ദേശമുയർത്തി ബ്രദേഴ്സ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പപ്പൻ വള്ളിക്കാട് മെമ്മോറിയൽ അഖില കേരള ചിത്രരചന മത്സരം 'വർണ്ണോത്സവം' വർണാഭമായി. ശനിയാഴ്ച വള്ളിക്കാട് വരിഷ്യക്കൂനി യു.പി സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരച്ചു. പ്രമുഖ ചിത്രകാരൻ പ്രഭുകുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബീന പുതിയടത്ത്, ഡ്രോയിംഗ് ടീച്ചർ പ്രമോദ് മുക്കാട്ട് എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

നഴ്സറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. നിരവധി വിദ്യാർത്ഥികളാണ് തങ്ങളുടെ ചിത്രകലാ വൈഭവം പ്രകടിപ്പിക്കാൻ എത്തിയത്.പ്രമുഖ ചിത്രകാരൻ പ്രഭുകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന പുതിയടത്ത്, ഡ്രോയിംഗ് ടീച്ചർ പ്രമോദ് മുക്കാട്ട് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച മത്സരം 10 മണിക്ക് ആരംഭിച്ചു. എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡുകളും മികച്ച ചിത്രങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകുന്നതാണെന്ന് സംഘാത്തകർ അറിയിച്ചു. നഴ്സറി കുട്ടികൾക്ക് ഇഷ്ടമുള്ള കളറുകളും മറ്റ് വിഭാഗങ്ങൾക്ക് വാട്ടർ കളറുമാണ് ഉപയോഗിക്കേണ്ടിയിരുന്നത്.

> The Pappan Vallikkad Memorial All-Kerala drawing competition, titled 'Varnotsavam', was held at Varishyakkuni UP School in Vallikkad under the theme “Let’s join hands to remember the tears.” Students from nursery to higher secondary categories participated in the event, which was inaugurated by noted artist Prabhukumar. Organizers said cash awards and special prizes will be given to winners and outstanding entries.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386551/pappan-vallikkad-memorial-drawing-contest-NEW)