---
title: "'എസ് ഐആറിനെതിരെ ശബ്ദിക്കാൻ കേരളത്തിലെ ഗവൺമെന്റിനും യുഡിഎഫിനും അർഹതയില്ല' - കെ പി മോഹനൻ"
english_title: "Kerala Government, UDF Have No Right to Oppose SIR: K P Mohanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386578/kerala-government-udf-sir-opposition"
published_at: "2026-10-11T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb72a867031_kerala-government-udf-sir-opposition.jpg"
keywords: ["KeralaPolitics", "UDF", "RJD", "KPMohanan", "SIR"]
---

# 'എസ് ഐആറിനെതിരെ ശബ്ദിക്കാൻ കേരളത്തിലെ ഗവൺമെന്റിനും യുഡിഎഫിനും അർഹതയില്ല' - കെ പി മോഹനൻ

> **Lead Summary:** **ചോറോട് ഈസ്റ്റ്: **എസ്ഐആർ നടപ്പിലാക്കിയതിന്റെ ഗുണവശങ്ങൾ അനുഭവിക്കുന്ന കേരളത്തിലെ ഗവൺമെന്റിനോ യുഡിഎഫിനോ എസ്ഐആർനെതിരെ ശബ്ദിക്കാൻ അർഹത ഇല്ലെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗം കെ പി മോഹനൻ പ്രഖ്യാപിച്ചു. രാഷ്ട്രീയ ജനതാദൾ ചോറോട് പഞ്ചായത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

## Article Content

**ചോറോട് ഈസ്റ്റ്: **എസ്ഐആർ നടപ്പിലാക്കിയതിന്റെ ഗുണവശങ്ങൾ അനുഭവിക്കുന്ന കേരളത്തിലെ ഗവൺമെന്റിനോ യുഡിഎഫിനോ എസ്ഐആർനെതിരെ ശബ്ദിക്കാൻ അർഹത ഇല്ലെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗം കെ പി മോഹനൻ പ്രഖ്യാപിച്ചു. രാഷ്ട്രീയ ജനതാദൾ ചോറോട് പഞ്ചായത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

കേരളത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫിന് 102 സീറ്റ് ലഭിക്കുമെന്നും ഭരണത്തിൽ ഇരിക്കുന്ന 12 മന്ത്രിമാർ പരാജയപ്പെടുമെന്നും മുൻകൂട്ടി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെ ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന് വെളിപ്പെടുത്തണം. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇതേ വാദഗതി തന്നെയാണ് നടത്തിയിരുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ യുഡിഎഫും സമാനമനസ്ക ക്കരാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം നടപ്പിലാക്കിയ എസ്.ഐ.ആറിന്റെ ഉൽപ്പന്നമാണ് കേരളത്തിലെ ഭരണകൂടം .ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ അജിത് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ഇ പി ദാമോദരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണൻ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ശ്രീജേഷ് നാഗപള്ളി,കെഎം നാരായണൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിതാ വിനോദ് ,ജിതിൻ സി എസ്,അഭിനന്ദ്എൻ.എം.,കെ പി സുരേന്ദ്രൻ മാസ്റ്റർ ,പിടി തങ്കമണി എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ രവീന്ദ്രൻ സ്വാഗതവും ജനറൽ കൺവീനർ പി കെ ഉദയകുമാർ നന്ദിയും പറഞ്ഞു. രാവിലെ 9.30 ന് സ്വാഗത സംഘം ചെയർമാൻ കെ രവീന്ദ്രന്റെ നേതൃത്വത്തിൽ പതാക ഉയർത്തുന്നതോടുകൂടി ശില്പശാല ആരംഭിച്ചു. ഉച്ചക്ക് 12 മണിക്ക് ജെൻസി കാലഘട്ടം സംഘടന - സംഘാടനം എന്ന വിഷയം ആർ.ജെ.ഡി. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ അവതരിപ്പിച്ചു. പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി.പവിത്രൻ സ്വാഗതവും നിജേഷ് ഡി.നന്ദിയും പറഞ്ഞു.

RJD national committee member K P Mohanan said the Kerala government and the UDF have no moral right to speak against SIR, claiming they are benefiting from its implementation. He made the remarks while inaugurating an RJD workshop in Chorode East and also criticized the opposition’s pre-election claims.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386578/kerala-government-udf-sir-opposition)