---
title: "'ജീവനക്കാർക്കും പൊതുജനങ്ങൾക്കും യാതൊരു ഉപകാരവുമില്ല'; തപാൽ വകുപ്പിലെ പരിഷ്കാരങ്ങൾക്കെതിരെ എഫ്‌എൻപിഒ"
english_title: "No Benefit to Employees or the Public: FNPO Against Postal Reforms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386588/fnpo-opposes-postal-reforms-vadakara"
published_at: "2026-10-11T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb95a8bc988_fnpo-opposes-postal-reforms-vadakara.jpg"
keywords: ["FNPO", "PostalReforms", "IndiaPost", "VadakaraNews", "PublicSector"]
---

# 'ജീവനക്കാർക്കും പൊതുജനങ്ങൾക്കും യാതൊരു ഉപകാരവുമില്ല'; തപാൽ വകുപ്പിലെ പരിഷ്കാരങ്ങൾക്കെതിരെ എഫ്‌എൻപിഒ

> **Lead Summary:** വടകര : സ്വകാര്യവത്കരണ നീക്കങ്ങളുടെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി അടച്ചുപൂട്ടുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അംഗീകരിക്കാനാവില്ലെന്ന് തപാൽ ജീവനക്കാരുടെ ദേശീയ സംഘടനയായ എഫ്‌എൻപിഒയുടെ വടകരയിൽ ചേർന്ന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.

## Article Content

വടകര : സ്വകാര്യവത്കരണ നീക്കങ്ങളുടെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി അടച്ചുപൂട്ടുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അംഗീകരിക്കാനാവില്ലെന്ന് തപാൽ ജീവനക്കാരുടെ ദേശീയ സംഘടനയായ എഫ്‌എൻപിഒയുടെ വടകരയിൽ ചേർന്ന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.

തപാൽ വകുപ്പിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ പൊതുജന താൽപര്യാർഥമുള്ളതല്ല. ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ യാതൊരു ഉപകാരവുമില്ലാത്ത തലതിരിഞ്ഞ ക്രമീകരണങ്ങളാണ് പരിഷ്കാരത്തിന്റെ പേരിൽ ഇപ്പോൾ നടന്നുവരുന്നത്.

വടകര ഡിവിഷനിൽ നിന്ന് കൊയിലാണ്ടി സബ് ഡിവിഷനെ പൂർണമായും അടർത്തിമാറ്റി ഡിവിഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

ലാഭകരമല്ല എന്ന പേരിൽ പോസ്റ്റ് ഓഫീസുകൾ ഓരോന്നായി അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ഡിവിഷൻ മെർജർ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. എഫ്‌എൻപിഒ സർക്കിൾ വർക്കിംഗ് പ്രസിഡന്റ് കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സുബിൻ വത്സലൻ, മയൂഖ ഭാർഗവൻ, പി. സുകുമാരൻ, ദീപ എസ്.ഡി., പ്രബീഷ് കെ.കെ. എന്നിവർ സംസാരിച്ചു.

The FNPO general body meeting in Vadakara said the Centre’s postal reforms are not in the public interest and do not benefit employees or the public. The union also alleged that the merger of the Koyilandy sub-division from Vadakara is weakening the divisional system and may be part of a broader move to shut down post offices.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386588/fnpo-opposes-postal-reforms-vadakara)