---
title: "നാട് ഒപ്പമുണ്ട്; ആവണിയുടെ ചികിത്സാ സഹായ നിധിയിലേക്ക് പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ധനസഹായം കൈമാറി"
english_title: "Ward 13 Committee Hands Over Aid for Avani’s Treatment Fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386668/ward-13-committee-aid-avani-treatment-fund-"
published_at: "2026-10-12T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc6f2829aeb_ward-13-committee-aid-avani-treatment-fund-.jpg"
keywords: ["KidneyTransplant", "TreatmentFund", "WardCommittee", "KeralaNews", "Chorode"]
---

# നാട് ഒപ്പമുണ്ട്; ആവണിയുടെ ചികിത്സാ സഹായ നിധിയിലേക്ക് പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ധനസഹായം കൈമാറി

> **Lead Summary:** **വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിവാസിയായ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ധനസമാഹരണത്തിൽ കൈകോർത്ത് ചോറോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി. പതിമൂന്നാം വാർഡിൽ നിന്ന് സമാഹരിച്ച ചികിത്സാ സഹായധനം കിഴക്കയിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചികിത്സാ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

## Article Content

**വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിവാസിയായ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ധനസമാഹരണത്തിൽ കൈകോർത്ത് ചോറോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി. പതിമൂന്നാം വാർഡിൽ നിന്ന് സമാഹരിച്ച ചികിത്സാ സഹായധനം കിഴക്കയിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചികിത്സാ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

വാർഡ് മെമ്പർ അഷ്കർ മാസ്റ്റർ ചെയർമാനും പി. സുരേഷ് കൺവീനറുമായ വാർഡ് കമ്മിറ്റിയാണ് ധനസഹായം സമാഹരിച്ചത്. സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജി, ട്രഷറർ വി.പി. ജിതേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ എം. അശോകൻ, പ്രസാദ് വിലങ്ങിൽ, സ്‌ക്വാഡ് കൺവീനർമാരായ കെ.കെ. രാമചന്ദ്രൻ, ശശി എം.എം, രാജേഷ് കെ.പി, കെ കെ സജീവൻ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി അംഗങ്ങളും വിവിധ സ്ക്വാഡ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

The Ward 13 Committee of Chorode Grama Panchayat has contributed to the fundraising drive for Avani’s kidney transplant surgery. The amount collected from the ward was handed over at a ceremony held at Kizhakkayil Auditorium, with treatment committee office-bearers receiving it.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386668/ward-13-committee-aid-avani-treatment-fund-)