---
title: "'സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്'; ചോറോട് ആർജെഡി ശില്പശാലയിൽ ആശയചർച്ചയും ആദരവും"
english_title: "‘Socialist Ideas Still Relevant’: Ideological Discussion and Felicitation at RJD Workshop in Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386763/socialist-ideas-still-relevant-rjd-workshop-chorode"
published_at: "2026-10-12T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accf8608b9ec_socialist-ideas-still-relevant-rjd-workshop-chorode.jpg"
keywords: ["Socialism", "RJD", "KeralaPolitics", "SocialJustice", "Workshop"]
---

# 'സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്'; ചോറോട് ആർജെഡി ശില്പശാലയിൽ ആശയചർച്ചയും ആദരവും

> **Lead Summary:** വടകര: രാജ്യത്ത് സാമൂഹ്യനീതി നടപ്പാക്കുന്നതിനായി സ്ഥാനമാനങ്ങളും അധികാരക്കസേരകളും വലിച്ചെറിഞ്ഞവരാണ് സോഷ്യലിസ്റ്റുകളെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു.

## Article Content

വടകര: രാജ്യത്ത് സാമൂഹ്യനീതി നടപ്പാക്കുന്നതിനായി സ്ഥാനമാനങ്ങളും അധികാരക്കസേരകളും വലിച്ചെറിഞ്ഞവരാണ് സോഷ്യലിസ്റ്റുകളെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു.

കൊടികളും പാർട്ടികളുടെ പേരുകളും പലതവണ മാറിയെങ്കിലും സാമൂഹ്യനീതി, മതേതരത്വം, ജനാധിപത്യം, സോഷ്യലിസ്റ്റ് ആശയങ്ങൾ എന്നിവയ്ക്കുവേണ്ടി നിലകൊണ്ടവരാണ് സോഷ്യലിസ്റ്റുകളെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ജനതാദൾ ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് ശില്പശാലയുടെ സമാപന സമ്മേളനവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. വി.പി. രമേശൻ, ചാലിൽ വാസു, രാമചന്ദ്രൻ കൊല്ലോടി എന്നിവർ സംസാരിച്ചു. എം.കെ. രാഘവൻ സ്വാഗതവും എം.എം. ശശി നന്ദിയും പറഞ്ഞു.

ശില്പശാലയിൽ പി. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രേവതി പെരുവാണ്ടിയിൽ, ഇ. ശ്രീധരൻ, രാജൻ കൊളായി മീത്തൽ, പി.സി. ശശീന്ദ്രൻ, പ്രകാശൻ കൈതയിൽ, രാജൻ കെ.എം. എന്നിവർ സംസാരിച്ചു.

'സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം: കാലികപ്രസക്തി' എന്ന വിഷയത്തിൽ ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയപ്രകാശ് ക്ലാസെടുത്തു. സുരേഷ് പൊന്നമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. മുരളീധരൻ സ്വാഗതവും സത്യൻ മമ്പറത്ത് നന്ദിയും പറഞ്ഞു.

ശില്പശാലയുടെ ഭാഗമായി പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകരായ കെ.എം. ബാലൻ, കെ.പി. ഗോപാലൻ നായർ, കല്പക വാസു, കെ. കുഞ്ഞിരാമൻ, ചാത്തു മലയിൽ, ബാലൻ പീറ്റകണ്ടിയിൽ, മാണി കൊല്ലോടി, ബാലൻ മൊട്ടേമ്മൽ, അച്ചുതൻ ടി.കെ., അനന്തൻ എ.കെ. എന്നിവരെയും പാലിയേറ്റീവ് പ്രവർത്തകൻ കൊളാപ്പൊയിൽ ജയരാജനെയും ആദരിച്ചു.

ശില്പശാലയോടനുബന്ധിച്ച് ഗ്രാമകേളിയുടെ സംഗീത പരിപാടിയും അരങ്ങേറി.

RJD leaders said socialist ideals remain relevant in advancing social justice, secularism and democracy, during a workshop in Chorode, Vadakara. The event featured an ideological class, discussions, and a felicitation ceremony honoring veteran socialist workers and a palliative care activist.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386763/socialist-ideas-still-relevant-rjd-workshop-chorode)