---
title: "മുന്നേറ്റം തുടരും; 'കണാരൻ മാസ്റ്റർ അടിത്തറ പാകി, രമേശൻ പാലേരി വളർത്തി'; യുഎൽസിസിഎസിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എസ്. ഷാജു"
english_title: "ULCCS Will Reach New Heights: S. Shaju"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386764/ulccs-new-heights-s-shaju"
published_at: "2026-10-12T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accfaff8f0b4_ulccs-new-heights-s-shaju.jpg"
keywords: ["ULCCS", "SShaju", "KananMaster", "RameshanPaleri", "CooperativeSociety"]
---

# മുന്നേറ്റം തുടരും; 'കണാരൻ മാസ്റ്റർ അടിത്തറ പാകി, രമേശൻ പാലേരി വളർത്തി'; യുഎൽസിസിഎസിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എസ്. ഷാജു

> **Lead Summary:** മടപ്പള്ളി: പാലേരി കണാരൻ മാസ്റ്ററും രമേശൻ പാലേരിയും വെട്ടിത്തെളിച്ച പാതയിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (യുഎൽസിസിഎസ്) കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ചെയർമാൻ എസ്. ഷാജു.

## Article Content

മടപ്പള്ളി: പാലേരി കണാരൻ മാസ്റ്ററും രമേശൻ പാലേരിയും വെട്ടിത്തെളിച്ച പാതയിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (യുഎൽസിസിഎസ്) കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ചെയർമാൻ എസ്. ഷാജു.

സൊസൈറ്റിയെ മൂല്യാധിഷ്ഠിതമായി വാർത്തെടുത്തത് കണാരൻ മാസ്റ്ററാണെന്നും ആ അടിത്തറയിൽ സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് രമേശൻ പാലേരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദൗത്യത്തിൽ എല്ലാവരുടെയും പിന്തുണയും കൂട്ടായ പരിശ്രമവും ഉണ്ടാകണമെന്ന് തൊഴിലാളികളോട് അഭ്യർഥിച്ചു.

സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ 42-ാം ചരമവാർഷികത്തോടനുബന്ധിച്ച് സൊസൈറ്റി ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണനിഷ്ഠയും അച്ചടക്കവുമാണ് സൊസൈറ്റിയുടെ എക്കാലത്തെയും കരുത്തെന്നും ഈ മൂല്യങ്ങളെ സ്ഥാപനത്തിന്റെ അടിസ്ഥാനസ്വഭാവമായി ഉറപ്പിച്ച വ്യക്തിയായിരുന്നു കണാരൻ മാസ്റ്ററെന്നും എസ്. ഷാജു അനുസ്മരിച്ചു.

ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ച കണാരൻ മാസ്റ്റർ സൊസൈറ്റിയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചു. സൊസൈറ്റിയുടെ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് അദ്ദേഹം അന്തരിച്ചതെന്നും ചെയർമാൻ ഓർമിപ്പിച്ചു.

സൊസൈറ്റിയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന അനുസ്മരണയോഗത്തിൽ ഡയറക്ടർ പി. പ്രകാശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

വൈസ് ചെയർമാൻ എം.എം. സുരേന്ദ്രൻ, സീനിയർ ഡയറക്ടർ വി.കെ. അനന്തൻ, ഡയറക്ടർമാരായ പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, ടി.ടി. ഷിജിൻ, ശ്രീജ മുരളി, സി.കെ. ശ്രീജിത്ത്, സിജിഎം റോഹൻ പപ്രഭാകർ, മാറ്റർ ലാബ് ജനറൽ മാനേജർ ഫ്രഡി സോമൻ, സർഗാലയ സിഇഒ ഷാരോൺ വീട്ടിൽ, അംഗങ്ങളായ ചന്ദ്രൻ പുതിയാടത്തിൽ, ആർ. മനേഷ്, എം.പി. കുമാരൻ എന്നിവർ കണാരൻ മാസ്റ്ററെ അനുസ്മരിച്ചു.

മാനേജിങ് ഡയറക്ടർ കെ. പ്രവീൺകുമാർ സ്വാഗതവും സിജിഎം കെ.പി. ഷാബു നന്ദിയും പറഞ്ഞു.

New chairman S. Shaju said the Ullalunkal Labour Contract Cooperative Society (ULCCS) will be taken to greater heights, crediting Kanan Master for laying its value-based foundation and Rameshan Paleri for building on it. He was speaking at a memorial meeting marking the 42nd death anniversary of former president Paleri Kanan Master at the society headquarters in Madappally.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386764/ulccs-new-heights-s-shaju)