---
title: "നമ്പർ പ്ലേറ്റില്ലാത്ത ടാങ്കറിൽ കക്കൂസ് മാലിന്യം തള്ളി; പിന്തുടർന്ന ഡിവൈഎഫ്ഐ നേതാവിന് പരിക്ക്, വടകരയിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "Two Arrested in Vadakara for Dumping Sewage Waste from Unnumbered Tanker"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386808/vadakara-sewage-waste-dumping-arrest"
published_at: "2026-10-13T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdb07365724_vadakara-sewage-waste-dumping-arrest.jpg"
keywords: ["Vadakara", "SewageWaste", "TankerLorry", "PoliceArrest", "KeralaNews"]
---

# നമ്പർ പ്ലേറ്റില്ലാത്ത ടാങ്കറിൽ കക്കൂസ് മാലിന്യം തള്ളി; പിന്തുടർന്ന ഡിവൈഎഫ്ഐ നേതാവിന് പരിക്ക്, വടകരയിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** വടകര: നഗരത്തിലെ ഒരു കെട്ടിടത്തിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ കലർന്ന മലിനജലം ടാങ്കർ ലോറിയിൽ ശേഖരിച്ച് ദേശീയപാതക്കരികിൽ തള്ളിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

## Article Content

വടകര: നഗരത്തിലെ ഒരു കെട്ടിടത്തിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ കലർന്ന മലിനജലം ടാങ്കർ ലോറിയിൽ ശേഖരിച്ച് ദേശീയപാതക്കരികിൽ തള്ളിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

പെരിന്തൽമണ്ണ സ്വദേശി പെലക്കാട്ട് അഭിഷേക് (20), കൊണ്ടാട് കല്ലവക്കൽ വിഷ്ണു (26) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പഴങ്കാവ് റോഡിനോടു ചേർന്നും കോട്ടക്കടവിലുമാണ് മാലിന്യം തള്ളിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയത്.

ഓട്ടോ ഡ്രൈവർമാരും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ജെനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം രോഹിത് എന്നിവർ കോഴിക്കോട് വരെ പിന്തുടർന്നെങ്കിലും ടാങ്കർ ലോറി ഡ്രൈവർ ബൈക്കിനെ തട്ടിവീഴ്ത്തി കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ ജെനീഷിന് കൈക്ക് പരിക്കേറ്റു. ജെനീഷ് വടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി വടകര പൊലീസിൽ പരാതി നൽകിയിരുന്നു.

Two people were arrested in Vadakara after sewage mixed with other waste was collected in a tanker lorry and dumped near the national highway. A DYFI leader who pursued the vehicle was injured when the tanker allegedly hit his bike and fled.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386808/vadakara-sewage-waste-dumping-arrest)