---
title: "സിംഗപ്പൂരിൽ കുഴഞ്ഞുവീണു മരിച്ച വടകര സ്വദേശിനി സജിനയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനാകും"
english_title: "Vadakara Native Sajina’s Organs to Give Six People a New Lease on Life"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386860/singapore-vadakara-sajina-organ-donation"
published_at: "2026-10-13T13:46:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdec028a45c_singapore-vadakara-sajina-organ-donation.jpg"
keywords: ["OrganDonation", "SingaporeNews", "Vadakara", "KeralaNews", "TransplantCare"]
---

# സിംഗപ്പൂരിൽ കുഴഞ്ഞുവീണു മരിച്ച വടകര സ്വദേശിനി സജിനയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനാകും

> **Lead Summary:** വടകര: സിംഗപ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച വടകര നടക്കുതാഴ കിഴക്കയിൽ സജിനയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനാകും. സജിനയുടെ കുടുംബം വൃക്കകൾ, കണ്ണുകൾ, ഇലിയാക് രക്തക്കുഴലുകൾ, ഹാർട്ട് വാൽവ് ബ്ലോക്ക് എന്നിവ ദാനം ചെയ്തു.

## Article Content

വടകര: സിംഗപ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച വടകര നടക്കുതാഴ കിഴക്കയിൽ സജിനയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനാകും. സജിനയുടെ കുടുംബം വൃക്കകൾ, കണ്ണുകൾ, ഇലിയാക് രക്തക്കുഴലുകൾ, ഹാർട്ട് വാൽവ് ബ്ലോക്ക് എന്നിവ ദാനം ചെയ്തു.

വടകരയിലെ വ്യാപാരിയും മുൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഒ.കെ. ചന്ദ്രന്റെ മകളാണ് സജിന. ഭർത്താവ് പ്രവീണിനും മക്കൾക്കുമൊപ്പം സിംഗപ്പൂരിലായിരുന്നു താമസം.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പകരം ഉപയോഗിക്കാവുന്ന ഇലിയാക് രക്തക്കുഴലുകളും ദാനം ചെയ്തവയിൽ ഉൾപ്പെടുന്നു.

Sajina, a native of Vadakara who collapsed and died in Singapore while attending an event, has donated her organs to help six people. Her family consented to donate her kidneys, eyes, iliac blood vessels and heart valve tissue.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386860/singapore-vadakara-sajina-organ-donation)