---
title: "വടകര ശ്രീകൃഷ്ണ ഭാരത് ഗ്യാസിൽ 17ന് ബിഎംഎസ് സൂചനാ സമരം"
english_title: "BMS to Hold Warning Strike at Vadakara Sri Krishna Bharat Gas on 17th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386886/vadakara-sri-krishna-bharat-gas-strike"
published_at: "2026-10-13T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace0bb4737e5_vadakara-sri-krishna-bharat-gas-strike.jpg"
keywords: ["BMS", "LabourRights", "Vadakara", "GasAgency", "Strike"]
---

# വടകര ശ്രീകൃഷ്ണ ഭാരത് ഗ്യാസിൽ 17ന് ബിഎംഎസ് സൂചനാ സമരം

> **Lead Summary:** വടകര(** https//va**takara.truevisionnews.com/): തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര ശ്രീകൃഷ്ണ ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ ബിഎംഎസ് സൂചനാ സമരം നടത്തും. 17ന് രാവിലെ 10 മണിക്കാണ് സമരം. ഏജൻസിക്ക് കീഴിൽ സിലിണ്ടർ വിതരണം നടത്തുന്ന 18 തൊഴിലാളികളെ പിരിച്ചുവിടാൻ മാനേജ്മെന്റ് ശ്രമിക്കുന്നതായി ബിഎംഎസ് ആരോപിച്ചു.

## Article Content

വടകര(** https//va**takara.truevisionnews.com/): തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര ശ്രീകൃഷ്ണ ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ ബിഎംഎസ് സൂചനാ സമരം നടത്തും. 17ന് രാവിലെ 10 മണിക്കാണ് സമരം. ഏജൻസിക്ക് കീഴിൽ സിലിണ്ടർ വിതരണം നടത്തുന്ന 18 തൊഴിലാളികളെ പിരിച്ചുവിടാൻ മാനേജ്മെന്റ് ശ്രമിക്കുന്നതായി ബിഎംഎസ് ആരോപിച്ചു.

വടകരയിലെ കണക്ഷനുകൾ കൊയിലാണ്ടി, കല്ലാച്ചി ഏജൻസികളിലേക്ക് മാറ്റി ഇവിടുത്തെ ബിസിനസ് കുറയ്ക്കുകയും കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ വരുമാനം ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.ഒരു തൊഴിലാളിയെ അകാരണമായി ജോലിയിൽ നിന്ന് മാറ്റിനിർത്തിയതിലും ഓണ ബോണസ് നൽകിയതിലെ അപാകതയിലും തൊഴിലാളികൾക്കിടയിൽ പ്രതിഷേധമുണ്ട്

BMS will stage a warning strike on the 17th at the Vadakara Sri Krishna Bharat Gas agency, demanding resolution of labour issues. The union alleges the management is trying to lay off 18 workers and shift connections to other agencies, affecting their income.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386886/vadakara-sri-krishna-bharat-gas-strike)