---
title: "സ്നേഹവും കരുതലും ആവണിക്കൊപ്പം; വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സ്നേഹത്തണലായി സസ്നേഹം രയരോത്ത് കുടുംബ കൂട്ടായ്മ"
english_title: "Rayaroth Family Collective Extends Support for Avani’s Kidney Transplant Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386891/rayaroth-family-support-avani-kidney-transplant"
published_at: "2026-10-13T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace0ebe398aa_rayaroth-family-support-avani-kidney-transplant.jpg"
keywords: ["KidneyTransplant", "MedicalAid", "KeralaNews", "FamilySupport", "CharityDrive"]
---

# സ്നേഹവും കരുതലും ആവണിക്കൊപ്പം; വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സ്നേഹത്തണലായി സസ്നേഹം രയരോത്ത് കുടുംബ കൂട്ടായ്മ

> **Lead Summary:** ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മഠത്തും താഴക്കുനിയിൽ ആവണിയുടെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ധനസഹായം നൽകി സസ്നേഹം രയരോത്ത് കുടുംബ കൂട്ടായ്മ.

## Article Content

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മഠത്തും താഴക്കുനിയിൽ ആവണിയുടെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ധനസഹായം നൽകി സസ്നേഹം രയരോത്ത് കുടുംബ കൂട്ടായ്മ.

കുടുംബാംഗങ്ങളിൽനിന്ന് സമാഹരിച്ച ധനസഹായം ദാമോദർ വിലാസിലെ ജയരാജൻ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജി, ട്രഷറർ വി.പി. ജിതേഷ്, ചെയർമാൻ കെ. വിശ്വനാഥൻ എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി.

ചികിത്സാ കമ്മിറ്റി അംഗങ്ങളായ എം. അശോകൻ, പ്രസാദ് വിലങ്ങിൽ, കുടുംബ കൂട്ടായ്മ അംഗങ്ങളായ ചന്ദ്രൻ, വിജയകുമാർ, പ്രഭാകരൻ കണ്ടോത്ത്, സുരേന്ദ്രൻ പ്രണവം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആവണിയുടെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബ കൂട്ടായ്മ അംഗങ്ങളിൽനിന്ന് തുക സമാഹരിച്ച് ചികിത്സാ കമ്മിറ്റിക്ക് കൈമാറിയത്.

The Snehathil Rayaroth family collective in Chorode donated financial assistance for Avani’s kidney transplant treatment. The amount, collected from family members, was handed over to the treatment committee in the presence of local representatives.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386891/rayaroth-family-support-avani-kidney-transplant)