---
title: "കരുത്തിന്റെ പോരാട്ടത്തിന് ഒരുങ്ങി പുതിയാപ്പ്; ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിന് സ്വാഗതസംഘമായി"
english_title: "Puthiyappu Forms Welcome Committee for District Tug-of-War Championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386897/puthiyappu-district-tug-of-war-championship"
published_at: "2026-10-13T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace1ed5bef8a_puthiyappu-district-tug-of-war-championship.jpg"
keywords: ["TugOfWar", "DistrictChampionship", "KeralaSports", "WelcomeCommittee"]
---

# കരുത്തിന്റെ പോരാട്ടത്തിന് ഒരുങ്ങി പുതിയാപ്പ്; ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിന് സ്വാഗതസംഘമായി

> **Lead Summary:** വടകര: ഗ്രാന്മ കലാ സാംസ്കാരിക വേദി പുതിയാപ്പ് സംഘടിപ്പിക്കുന്ന ടഗ് ഓഫ് വാർ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് 2027 ജനുവരി 9ന് പുതിയാപ്പിൽ നടക്കും.

## Article Content

വടകര: ഗ്രാന്മ കലാ സാംസ്കാരിക വേദി പുതിയാപ്പ് സംഘടിപ്പിക്കുന്ന ടഗ് ഓഫ് വാർ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് 2027 ജനുവരി 9ന് പുതിയാപ്പിൽ നടക്കും.

പരിപാടി വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരണ യോഗം പുതിയാപ്പ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സ്വാഗതസംഘരൂപീകരണ യോഗം മുനിസിപ്പൽ കൗൺസിലർ പി. ഗീതയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി പി.കെ. സതീശൻ മാസ്റ്ററെയും കൺവീനറായി സനൂജ് വി.പി.യെയും ട്രഷററായി സുജിത്ത് വി.പി.യെയും തിരഞ്ഞെടുത്തു. പി.കെ. ദിനിൽ കുമാർ, ജിനേഷ് കെ.പി., സോബിഷ് എ.കെ., ലീബ പി.പി. എന്നിവർ സംസാരിച്ചു.

The district tug-of-war championship organized by Granma Kala Samskarika Vedi, Newappu, will be held on January 9, 2027, in Newappu. A welcome committee meeting was held at the Newappu Community Hall, where a 101-member general committee was formed to ensure the event’s success.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386897/puthiyappu-district-tug-of-war-championship)