---
title: "വടകരയിൽ ഒക്ടോബർ 15ന് സിപിഐയുടെ ജനാധിപത്യ സംരക്ഷണ സംഗമം"
english_title: "CPI to Hold Democratic Protection Rally in Vadakara on October 15"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386899/cpi-democratic-protection-rally-vadakara-october-15"
published_at: "2026-10-13T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace25496ca66_cpi-democratic-protection-rally-vadakara-october-15.jpg"
keywords: ["CPI", "Vadakara", "ElectionCommission", "YouthProtest", "StudentProtest"]
---

# വടകരയിൽ ഒക്ടോബർ 15ന് സിപിഐയുടെ ജനാധിപത്യ സംരക്ഷണ സംഗമം

> **Lead Summary:** വടകര: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന യുവജന-വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിപിഐയുടെ നേതൃത്വത്തിൽ വടകരയിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കും.

## Article Content

വടകര: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന യുവജന-വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിപിഐയുടെ നേതൃത്വത്തിൽ വടകരയിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കും.

ഒക്ടോബർ 15ന് വൈകിട്ട് നാലുമണിക്ക് വടകര മുനിസിപ്പൽ ചത്വരത്തിലാണ് സംഗമം നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന ആവശ്യവും ഡൽഹിയിലെ യുവജന-വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കലുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. വസന്തം സംഗമം ഉദ്ഘാടനം ചെയ്യും.

പ്രൊഫ. കെ. പാപ്പൂട്ടി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, വി.ടി. മുരളി, എം.പി. ബഷീർ, അഡ്വ. ഷഫീർ കീഴിശേരി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

CPI will organize a ‘Democratic Protection Rally’ in Vadakara on October 15 at 4 pm, expressing solidarity with the youth and student protests in Delhi. The event will also demand the removal of Chief Election Commissioner Gyanesh Kumar, with party leaders and local representatives attending.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386899/cpi-democratic-protection-rally-vadakara-october-15)