---
title: "വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ചോറോട് പൗരാവലിയുടെ സ്വീകരണം"
english_title: "Reception of Chorode Pauravali for the Chairperson of the Women's Commission"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3869/reception-of-chorode-pauravali-for-the-chairperson-of-the-womens-commission"
published_at: "2021-10-07T06:23:00+05:30"
category: "Chorodu"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e4501663f4_sathidevi.jpg"
keywords: []
---

# വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ചോറോട് പൗരാവലിയുടെ സ്വീകരണം

> **Lead Summary:** **ചോറോട് : **വനിതാ കമ്മീഷൻ അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം നാട്ടിലെത്തിയ അഡ്വ. പി സതീദേവിക്ക് ചോറോട് പൗരാവലി സ്വീകരണം നൽകി. ചോറോട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉപഹാരം നൽകി.

## Article Content

**ചോറോട് : **വനിതാ കമ്മീഷൻ അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം നാട്ടിലെത്തിയ അഡ്വ. പി സതീദേവിക്ക് ചോറോട് പൗരാവലി സ്വീകരണം നൽകി. ചോറോട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉപഹാരം നൽകി.

സതീശൻകുരിയാടി, സുബൈർ, പി കെ സതീശൻ, പി സത്യനാഥൻ, വാർഡംഗങ്ങളായ കെ കെ റിനീഷ്, ലളിത ഗോവിന്ദാലയം, ജിഷ പനങ്ങാട്ട്, വി പി രമേശൻ,കെ മധുസൂധനൻ, ടി ബിന്ദു, എന്നിവർ സംസാരിച്ചു. കെ കെ പവിത്രൻ സ്വാഗതവും വി ദിനേശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3869/reception-of-chorode-pauravali-for-the-chairperson-of-the-womens-commission)