---
title: "ഓര്‍ക്കാട്ടേരിയില്‍ റംസാന്‍ കിറ്റ്  വിതരണവും സ്‌നേഹ സംഗമവും "
english_title: " Ramadan Kit at Orkatteri Distribution and love meet "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38691/ramadan-kit-at-orkatteri-distribution-and-love-meet"
published_at: "2022-04-21T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62617c2155ece_stu .orkkatery.jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ റംസാന്‍ കിറ്റ്  വിതരണവും സ്‌നേഹ സംഗമവും 

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** ഏറാമല പഞ്ചായത്ത് മോട്ടോര്‍& ഇഞ്ചിനിയറിങ്ങ് വര്‍ക്കേസ് യുനിയന്‍ എസ്സ്.ടി.യു റംസാന്‍ കിറ്റ് വിതരണവും സ്‌നേഹസംഗമവും നടത്തി. തൊഴിലാളികള്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണ ഉഘാടനം കെ.കെ രമ എം.എല്‍. എ നിര്‍വഹിച്ചു. കെ.ഇ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: ** ഏറാമല പഞ്ചായത്ത് മോട്ടോര്‍& ഇഞ്ചിനിയറിങ്ങ് വര്‍ക്കേസ് യുനിയന്‍ എസ്സ്.ടി.യു റംസാന്‍ കിറ്റ് വിതരണവും സ്‌നേഹസംഗമവും നടത്തി. തൊഴിലാളികള്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണ ഉഘാടനം കെ.കെ രമ എം.എല്‍. എ നിര്‍വഹിച്ചു. കെ.ഇ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.

സ്‌നേഹ സംഗമത്തില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ടി.വി.പി ഇബ്രാഹിം പ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം കെ കെ കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു.

ഏറാമല പഞ്ചായത്ത് എസ്സ് ടി യു ഒട്ടോ തൊഴിലാളികളുടെ നേതൃത്തതില്‍ സി എച്ച് സെന്റര്‍ തണല്‍ ഡയാലിസ് സെന്റ്‌റിനു വേണ്ടി 25 തിയ്യതി കാരുണ്യ യാത്ര നടത്തുകയാണ് ഇതിന്റെ ഫ്‌ലാഗ് ഓഫ് മജീദ് അറക്കിലാട് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ അഷറഫ് കോറോത്ത് സ്വാഗതം പറഞ്ഞു. ഒ.ക്കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, പി.പി ജാഫര്‍, ഷുഹൈബ് കുന്നത്ത്, ശംസുദ്ധീന്‍ കൈനാട്ടി, ഒ കെ ഇബ്രാഹിം,പി.കെ ജമാല്‍, ഇസ്മയില്‍ എം.കെ, നിസാര്‍ സി.പി,റിയാസ് കുനിയില്‍,ഹാഫിസ് മാതാഞ്ചേരി, നവാസ് കെ.കെ, നവാസ് പി.ടി.കെ,നിസാര്‍ കെ കെ,റാഷിദ് മുക്കാട്ട്, മുസാഫിര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38691/ramadan-kit-at-orkatteri-distribution-and-love-meet)