---
title: "ഇന്ധന വില വര്‍ദ്ധനവിനെതിരെ വടകരയില്‍ എല്‍ഡിഎഫ് പ്രതിഷേധം "
english_title: "Against fuel price hike LDF protest in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38702/against-fuel-price-hike-ldf-protest-in-vadakara"
published_at: "2022-04-21T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626191fcecdc3_manayath chandran.jpg"
keywords: []
---

# ഇന്ധന വില വര്‍ദ്ധനവിനെതിരെ വടകരയില്‍ എല്‍ഡിഎഫ് പ്രതിഷേധം 

> **Lead Summary:** **വടകര: ** പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പുതിയ ബസ്റ്റാന്റിന് മുന്നില്‍ ബഹുജന പ്രതിഷേധ സമരം നടത്തി.

## Article Content

**വടകര: ** പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പുതിയ ബസ്റ്റാന്റിന് മുന്നില്‍ ബഹുജന പ്രതിഷേധ സമരം നടത്തി.

എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍, പി സോമശേഖരന്‍, എം സന്തോഷ് കുമാര്‍, കെ പ്രകാശന്‍, വടയകണ്ടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ സ്വാഗതം പറഞ്ഞു. വടകര നഗരത്തില്‍ നടന്ന പ്രകടനത്തിന് എല്‍ഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38702/against-fuel-price-hike-ldf-protest-in-vadakara)