---
title: "അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭം;  ശ്രീ കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 19 മുതൽ"
english_title: "Navratri Celebrations Begin at Karimpanappalam Kalariyullathil Temple on Oct. 19"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387351/navratri-celebrations-karimpanappalam-temple-"
published_at: "2026-10-16T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d56551ca0_navratri-celebrations-karimpanappalam-temple.jpg"
keywords: ["Navratri", "Vijayadashami", "Vidyarambham", "KeralaTemple", "FestivalNews"]
---

# അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭം;  ശ്രീ കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 19 മുതൽ

> **Lead Summary:** **വടകര: ** ശ്രീ കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 19, 20, 21 തീയതികളിൽ വിപുലമായ ചടങ്ങുകളോടെ നടക്കും. ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ രാവിലെ 6:30-ന് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് 5:30-ന് ഗ്രന്ഥം വയ്പ്പും, 7:30-ന് സരസ്വതി പൂജയും നടക്കും.

## Article Content

**വടകര: ** ശ്രീ കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 19, 20, 21 തീയതികളിൽ വിപുലമായ ചടങ്ങുകളോടെ നടക്കും. ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ രാവിലെ 6:30-ന് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് 5:30-ന് ഗ്രന്ഥം വയ്പ്പും, 7:30-ന് സരസ്വതി പൂജയും നടക്കും.

ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ രാവിലെ 5:30-ന് ഗണപതിഹോമവും, 7:30-ന് സരസ്വതി പൂജയും ഉണ്ടായിരിക്കും. അന്നേദിവസം വൈകിട്ട് 5:30-ന് സംഗീതാർച്ചനയും, 6:30-ന് വാഹനപൂജയും നടക്കും. രാത്രി 10 മണിക്ക് എസ്.കെ. കടത്തനാട് രചനയും സംവിധാനവും നിർവഹിച്ച 'ചിരികണ്ടൻ സ്മാരക യു.പി. സ്കൂൾ, ചെരണ്ടാപുരം' എന്ന നാടകം അരങ്ങേറും.

തുടർന്ന് ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 5:30-ന് ഗണപതിഹോമവും, രാവിലെ 7:30-ന് ബ്രഹ്മശ്രീ പേരൂർ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകളും നടക്കും.

Navratri festivities at Sri Kalariyullathil Temple in Karimpanappalam will be held on October 19, 20, and 21 with a series of rituals and cultural programs. Vidyarambham will take place on Vijayadashami morning under the leadership of Brahmasri Perur Damodaran Namboothiri.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387351/navratri-celebrations-karimpanappalam-temple-)