---
title: "ജില്ലാ ഇൻക്ലൂസീവ് ഗെയിംസ്: വിജയപ്രതീക്ഷകളുമായി 25 കായിക താരങ്ങൾ, തോടന്നൂർ ബിആർസി സംഘത്തിന് യാത്രയയപ്പ്"
english_title: "District Inclusive Games: Thodannur BRC Sends Off 25 Athletes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387484/district-inclusive-games-thodannur-brc-sendoff"
published_at: "2026-10-17T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad32ce678244_district-inclusive-games-thodannur-brc-sendoff.jpg"
keywords: ["InclusiveGames", "Athletics", "Kozhikode", "ThodannurBRC", "KeralaSports"]
---

# ജില്ലാ ഇൻക്ലൂസീവ് ഗെയിംസ്: വിജയപ്രതീക്ഷകളുമായി 25 കായിക താരങ്ങൾ, തോടന്നൂർ ബിആർസി സംഘത്തിന് യാത്രയയപ്പ്

> **Lead Summary:** തിരുവള്ളൂർ: കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ ഇൻക്ലൂസീവ് ഗെയിംസിൽ പങ്കെടുക്കുന്നതിനായി തോടന്നൂർ ബിആർസിയിൽ നിന്നുള്ള കായിക താരങ്ങൾ യാത്ര തിരിച്ചു.

## Article Content

തിരുവള്ളൂർ: കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ ഇൻക്ലൂസീവ് ഗെയിംസിൽ പങ്കെടുക്കുന്നതിനായി തോടന്നൂർ ബിആർസിയിൽ നിന്നുള്ള കായിക താരങ്ങൾ യാത്ര തിരിച്ചു.

കായിക താരങ്ങളുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബിആർസിയിൽ നിന്ന് 25 കായിക താരങ്ങളാണ് ജില്ലാ ഇൻക്ലൂസീവ് ഗെയിംസിൽ പങ്കെടുക്കുന്നത്.

ഫ്ലാഗ് ഓഫ് ചടങ്ങിൽ തോടന്നൂർ ബിപിസി എം.എം. മുഹമ്മദ്, കെ.വി. തൻവീർ, കെ. കൃഷ്ണകുമാർ, ഹമീദ്, ടി.കെ. രാജേഷ്, രാഗേഷ്, രതീശൻ തുടങ്ങിയവർ സംസാരിച്ചു.

Athletes from Thodannur BRC have departed to take part in the District Inclusive Games at the East Hill Physical Education Ground in Kozhikode. The send-off was flagged off by Thiruvallur Grama Panchayat President L.V. Ramakrishnan, with Vice President Sabitha Manakkuni presiding.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387484/district-inclusive-games-thodannur-brc-sendoff)