---
title: "ഗ്യാനേഷ് കുമാർ രാജിവെക്കണം; വടകരയിൽ ആർ.ജെ.ഡി പ്രതിഷേധം ശക്തമാക്കുന്നു"
english_title: "Gyanesh Kumar Must Resign: RJD Steps Up Protests in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387554/gyanesh-kumar-resign-rjd-protest-vadakara"
published_at: "2026-10-18T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad412caaae1c_gyanesh-kumar-resign-rjd-protest-vadakara.jpg"
keywords: ["RJD", "GyaneshKumar", "ElectionCommission", "Vadakara", "VoterList"]
---

# ഗ്യാനേഷ് കുമാർ രാജിവെക്കണം; വടകരയിൽ ആർ.ജെ.ഡി പ്രതിഷേധം ശക്തമാക്കുന്നു

> **Lead Summary:** വടകര: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വടകര നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ മറവിൽ കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്നും പുറത്താക്കി ഭാരതീയ ജനതാ പാർട്ടിക്ക് അധികാരം ലഭ്യമാക്കാൻ ഒത്താശ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.

## Article Content

വടകര: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വടകര നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ മറവിൽ കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്നും പുറത്താക്കി ഭാരതീയ ജനതാ പാർട്ടിക്ക് അധികാരം ലഭ്യമാക്കാൻ ഒത്താശ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.

ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരൻ മാസ്റ്റർ, മഹിളാ ജനത ദൾ സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ, ജില്ലാ സെക്രട്ടറി പി.പി. രാജൻ, മണ്ഡലം ഭാരവാഹികളായ അഡ്വ. ബൈജു രാഘവൻ, വി.പി. നാണു, വി.പി. ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. കുഞ്ഞൻ മാസ്റ്റർ, പ്രസാദ് വിലങ്ങിൽ, എൻ.കെ. അജിത് കുമാർ, കൈപ്പാട്ടിൽ ശ്രീധരൻ, എം. സതി, ആർ.എം. ഗോപാലൻ, പി.പി. പ്രസീദ് കുമാർ, നെല്ലോളി ചന്ദ്രൻ, ഉമ്മർകുട്ടി കെ.പി., സി. കുമാരൻ, രഞ്ജിത്ത് കാരാട്ട് എന്നിവർ സംസാരിച്ചു.

The RJD Vadakara constituency committee has demanded the resignation of Election Commissioner Gyanesh Kumar, accusing the Election Commission of helping the BJP by removing millions of voters under the guise of voter list purification. The party said it will intensify protests against the move.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387554/gyanesh-kumar-resign-rjd-protest-vadakara)