---
title: "തങ്കമണിയുടെ മരണം: ബന്ധുക്കളുടെ മൊഴിയെടുത്ത് മെഡിക്കൽ ബോർഡ്, വൻകുടലിന് പരിക്കേറ്റതായി കുടുംബം"
english_title: "Thangamani Death: Medical Board Records Family Statement as Kin Allege Negligence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387582/thangamani-death-medical-board-family-statement"
published_at: "2026-10-18T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad441e601bdc_thangamani-death-medical-board-family-statement.jpg"
keywords: ["MedicalNegligence", "KozhikodeMedicalCollege", "ThangamaniDeath", "HospitalInvestigation", "KeralaNews"]
---

# തങ്കമണിയുടെ മരണം: ബന്ധുക്കളുടെ മൊഴിയെടുത്ത് മെഡിക്കൽ ബോർഡ്, വൻകുടലിന് പരിക്കേറ്റതായി കുടുംബം

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ മരണമടഞ്ഞ വടകര സ്വദേശി തങ്കമണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട് തങ്കമണിയുടെ ബന്ധുക്കളിൽ നിന്നും മെഡിക്കൽ ബോർഡ് വിവരങ്ങൾ ശേഖരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഓഫീസിലേക്ക് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ മരണമടഞ്ഞ വടകര സ്വദേശി തങ്കമണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട് തങ്കമണിയുടെ ബന്ധുക്കളിൽ നിന്നും മെഡിക്കൽ ബോർഡ് വിവരങ്ങൾ ശേഖരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഓഫീസിലേക്ക് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

എന്നാൽ മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട്പോകുമെന്നും കുടുംബം വ്യക്തമാക്കി. പൂർണ ആരോഗ്യവതിയായിരുന്ന തങ്കമണിയുടെ ആരോഗ്യനില ശസ്ത്രക്രിയക്ക് ശേഷം പെട്ടെന്ന് വഷളാകുകയായിരുന്നു എന്ന് കൂട്ടിരിപ്പുകാരിയായിരുന്ന പ്രേമ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ വൻകുടലിൽ പരിക്കേറ്റതായി ഡോക്ടർമാർ തന്നെ തങ്ങളോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതിരുന്ന തങ്കമണിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്ന പരാതിയിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്.

ഒക്ടോബർ 5-നാണ് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒക്ടോബർ 8-ന് ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിലേക്ക് മാറ്റി. എന്നാൽ വാർഡിൽ വെച്ച് ഇവർക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവേറ്റതായി കണ്ടെത്തിയത്.

ആദ്യ ശസ്ത്രക്രിയയ്ക്കിടെ വൻകുടലിൽ മുറിവുണ്ടായെന്നും ഇതാണ് ഗുരുതരമായ അണുബാധയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Medical board officials collected statements from the relatives of Thangamani, a Vadakara native who died after a hysterectomy at Kozhikode Medical College Hospital. The family alleges that a colon injury during surgery led to severe infection and says they will continue their protest until justice is served.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387582/thangamani-death-medical-board-family-statement)