---
title: "നാടിന് കാവലായി 'രക്ഷാമിത്ര'; ആരോഗ്യ സാക്ഷരതയിൽ മാതൃകയായി മണിയൂർ ഗ്രാമപഞ്ചായത്ത്"
english_title: "Maniyur Panchayat Sets an Example in Health Literacy with ‘Rakshamithra’"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387607/maniyur-panchayat-health-literacy-rakshamithra"
published_at: "2026-10-18T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4732d73842_maniyur-panchayat-health-literacy-rakshamithra.jpg"
keywords: ["HealthLiteracy", "FirstAidTraining", "ManiyurPanchayat", "Rakshamithra", "BabyMemorialHospital"]
---

# നാടിന് കാവലായി 'രക്ഷാമിത്ര'; ആരോഗ്യ സാക്ഷരതയിൽ മാതൃകയായി മണിയൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **മണിയൂർ : **ആരോഗ്യ സാക്ഷരതയിൽ കേരളത്തിന് തന്നെ മാതൃകയായി മണിയൂർ ഗ്രാമപഞ്ചായത്ത്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് മണിയൂർ ഗ്രാമപഞ്ചായത്തും 'രക്ഷാമിത്ര' റെസ്ക്യൂ ടീമും ചേർന്ന് നടപ്പാക്കുന്ന പ്രഥമ ശുശ്രൂഷ പരിശീലന പദ്ധതിക്ക് തുടക്കമായി. വരുന്ന അഞ്ച് മാസക്കാലം കൊണ്ട് സ്കൂൾ, കോളേജ് തലങ്ങളിലും തുടർന്ന് അയൽസഭകൾ കേന്ദ്രീകരിച്ച് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുറഞ്ഞത് ഒരു അംഗത്തിനെങ്കിലും പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

**മണിയൂർ : **ആരോഗ്യ സാക്ഷരതയിൽ കേരളത്തിന് തന്നെ മാതൃകയായി മണിയൂർ ഗ്രാമപഞ്ചായത്ത്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് മണിയൂർ ഗ്രാമപഞ്ചായത്തും 'രക്ഷാമിത്ര' റെസ്ക്യൂ ടീമും ചേർന്ന് നടപ്പാക്കുന്ന പ്രഥമ ശുശ്രൂഷ പരിശീലന പദ്ധതിക്ക് തുടക്കമായി. വരുന്ന അഞ്ച് മാസക്കാലം കൊണ്ട് സ്കൂൾ, കോളേജ് തലങ്ങളിലും തുടർന്ന് അയൽസഭകൾ കേന്ദ്രീകരിച്ച് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുറഞ്ഞത് ഒരു അംഗത്തിനെങ്കിലും പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ പ്രസീൽ കെ.കെ. നിർവഹിച്ചു. സാക്ഷരത പോലെ തന്നെ ആരോഗ്യ സാക്ഷരതയും ഇന്നത്തെ കാലത്ത് നാടിന് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മണിയൂരിന്റെ അഭിമാനമായി മാറിയ രക്ഷാമിത്ര റെസ്ക്യൂ ടീം വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണവും, ആദ്യഘട്ട പരിശീലനം നേടിയ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

വടകര സബ് ഇൻസ്പെക്ടർ അർജുൻ എ.എ. ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ദിൻഷാ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷഹബത്ത് ജൂന സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജിത്ത് ലാൽ തെക്കേടത്ത് പദ്ധതി രേഖ വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി അൻസാർ, സ്ഥിരം സമിതി അധ്യക്ഷരായ സി.വി. നബീസ ടീച്ചർ, അഹമ്മദ് സ്വാലിഹ്, പഞ്ചായത്ത് മെമ്പർ സുരേഷ് പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ ടി.എൻ. മനോജ്, പി.എം. കണാരൻ, നസീർ മദനി, ശങ്കരൻ മാസ്റ്റർ, അബ്ദുൽ മജീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, സി.ഡി.എസ് ചെയർപേഴ്സൺ ഷിജി പി.എം. തുടങ്ങിയവർ പ്രസംഗിച്ചു.

Maniyur Grama Panchayat, in collaboration with Baby Memorial Hospital and the Rakshamithra rescue team, has launched a first aid training initiative. The project aims to train at least one member in every household over the next five months, with a focus on schools, colleges and neighbourhood groups.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387607/maniyur-panchayat-health-literacy-rakshamithra)