---
title: "ധനസഹായം കൈമാറി; ആവണിയുടെ ചികിത്സയ്ക്കായി കൈകോർത്ത് ഷാജി അനിഷ സുഹൃത്ത് കൂട്ടായ്മ"
english_title: "Shaji-Anisha Friends Group Hands Over Aid for Avani’s Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387720/shaji-anisha-friends-group-aid-avani-treatment"
published_at: "2026-10-19T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5b9a11a447_shaji-anisha-friends-group-aid-avani-treatment.jpg"
keywords: ["KidneyTransplant", "MedicalAid", "CommunitySupport", "KeralaNews", "CharityDrive"]
---

# ധനസഹായം കൈമാറി; ആവണിയുടെ ചികിത്സയ്ക്കായി കൈകോർത്ത് ഷാജി അനിഷ സുഹൃത്ത് കൂട്ടായ്മ

> **Lead Summary:** **ചോറോട് : **ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസിയായ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ചികിത്സയ്ക്കായി കൈത്താങ്ങുമായി ഷാജി അനിഷ സുഹൃത്ത് കൂട്ടായ്മ. ചികിത്സ ചെലവുകൾക്കായി കൂട്ടായ്മയിലൂടെ സമാഹരിച്ച ധനസഹായ തുക ഭാരവാഹികൾക്ക് കൈമാറി. അനിഷ-ഷാജി ദമ്പതികളാണ് സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ. ടി. ഷാജി, ട്രഷറർ വി.പി. ജിതേഷ് എന്നിവരെ നേരിട്ടേൽപിച്ചത്.

## Article Content

**ചോറോട് : **ചോറോട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസിയായ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ചികിത്സയ്ക്കായി കൈത്താങ്ങുമായി ഷാജി അനിഷ സുഹൃത്ത് കൂട്ടായ്മ. ചികിത്സ ചെലവുകൾക്കായി കൂട്ടായ്മയിലൂടെ സമാഹരിച്ച ധനസഹായ തുക ഭാരവാഹികൾക്ക് കൈമാറി. അനിഷ-ഷാജി ദമ്പതികളാണ് സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ. ടി. ഷാജി, ട്രഷറർ വി.പി. ജിതേഷ് എന്നിവരെ നേരിട്ടേൽപിച്ചത്.

ചോറോട് വച്ച് നടന്ന ലളിതമായ ചടങ്ങിൽ ചികിത്സാ കമ്മിറ്റിയുടെ മറ്റ് പ്രധാന ഭാരവാഹികളും സുഹൃത്ത് കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ചികിത്സയ്ക്ക് കൈത്താങ്ങാകാൻ ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി പേരും കൂട്ടായ്മകളും മുന്നോട്ടുവരുന്നുണ്ട്.

ചടങ്ങിൽ ചികിത്സാ കമ്മിറ്റി ഭാരവാഹികളായ എം. അശോകൻ, പ്രസാദ് വിലങ്ങിൽ എന്നിവരും സുഹൃത്ത് കൂട്ടായ്മയുടെ സജീവ പ്രവർത്തകരും സംബന്ധിച്ചു. ആവണിയുടെ ജീവൻ രക്ഷിക്കാനായുള്ള ചികിത്സാ നിധിയിലേക്ക് കൂടുതൽ ആളുകളുടെ സഹായം പ്രതീക്ഷിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

**English Summary:**

The Shaji-Anisha friends group has handed over financial assistance for the kidney transplant treatment of Avani, a resident of Chorode Grama Panchayat’s 12th ward. The amount collected by the group was given to the treatment committee in a simple ceremony attended by committee leaders and group members.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387720/shaji-anisha-friends-group-aid-avani-treatment)