---
title: "ബാഗിൽ ഒളിപ്പിച്ചത് പൊക്കി; വടകര റെയിൽവേ സ്റ്റേഷനിൽ 1.145 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Youth Held at Vadakara Railway Station With 1.145 kg Cannabis Hidden in Bag"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387728/vadakara-railway-station-cannabis-arrest"
published_at: "2026-10-19T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c1b404365_vadakara-railway-station-cannabis-arrest.jpg"
keywords: ["CannabisSeizure", "VadakaraRailwayStation", "ExciseDepartment", "RPF", "DrugBust"]
---

# ബാഗിൽ ഒളിപ്പിച്ചത് പൊക്കി; വടകര റെയിൽവേ സ്റ്റേഷനിൽ 1.145 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **വടകര: **വടകര റെയിൽവേ സ്റ്റേഷനിൽ 1.145 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ.പി.എഫ്) ചേർന്ന് നടത്തിയ പരിശോധനയിലാണ് അസം സ്വദേശിയായ അബ്ദുൾ കലാം പിടിയിലായത്. റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ഇയാളെ എക്‌സൈസ്-ആർ.പി.എഫ് സംഘം കസ്റ്റഡിയിലെടുത്തത്.

## Article Content

**വടകര: **വടകര റെയിൽവേ സ്റ്റേഷനിൽ 1.145 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ.പി.എഫ്) ചേർന്ന് നടത്തിയ പരിശോധനയിലാണ് അസം സ്വദേശിയായ അബ്ദുൾ കലാം പിടിയിലായത്. റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ഇയാളെ എക്‌സൈസ്-ആർ.പി.എഫ് സംഘം കസ്റ്റഡിയിലെടുത്തത്.

പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം. മുഹമ്മദ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സബ് ഇൻസ്‌പെക്ടർ ടി. ധന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന നടന്നത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഉനൈസ് എൻ. എം, സുരേഷ് കുമാർ സി.എം, ഷിരാജ് കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിരുദ്ധ് പി. കെ, മുസ്ബിൻ ഇ.എം, ശ്യാംരാജ് എ എന്നിവരും ആർ.പി.എഫ് എ.എസ്.ഐമാരായ കെ. ദേവരാജൻ, പി.പി. ബിനീഷ്, ഹെഡ് കോൺസ്റ്റബിൾ വി. മുരളീധരൻ എന്നിവരും പങ്കെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

** English Summary:**

An Assam native was arrested at Vadakara Railway Station after Excise and RPF officials found 1.145 kg of cannabis hidden in his bag. The accused, Abdul Kalam, 35, was detained on the second platform during a joint inspection, and further investigation is underway.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387728/vadakara-railway-station-cannabis-arrest)