---
title: "മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെ ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്"
english_title: "Family Car Crash Near Gundlupet Claims Nine-Year-Old Boy’s Life"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387821/family-car-crash-near-gundlupet"
published_at: "2026-10-20T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6c674daf58_car-crashes-into-tree-near-gundlupet.jpg"
keywords: ["CarAccident", "RoadAccident", "KeralaNews", "Gundlupet"]
---

# മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെ ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്

> **Lead Summary:** വടകര: മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. ചോറോട് വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്.

## Article Content

വടകര: മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. ചോറോട് വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് വടകരയിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഈഥന്റെ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിന്റെ സഹോദരൻ നിഥിൻ ലാൽ (34), ഭാര്യ സോനു (32), ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽ മരിച്ച ഈഥൻ മിഥുൻ ലാൽ വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ്.

A family from Chorodu in Vadakara met with a car accident near Gundlupet while returning from Mysuru, killing a nine-year-old boy. Seven others, including the boy’s parents and relatives, were injured and are undergoing treatment at hospitals in Kozhikode and Sulthan Bathery.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387821/family-car-crash-near-gundlupet)