---
title: "വടകര ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "College Student Killed After Being Hit by Vande Bharat Train in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387973/vadakara-iringal-vande-bharat-accident"
published_at: "2026-10-21T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad810b66a0ad_vadakara-iringal-vande-bharat-accident.jpg"
keywords: ["VandeBharat", "Vadakara", "RailAccident", "CollegeStudent", "KeralaNews"]
---

# വടകര ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **വടകര: **ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. വൈകുന്നേരത്തോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്.

## Article Content

**വടകര: **ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. വൈകുന്നേരത്തോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്.

അങ്കമാലിയിലെ കോളേജിൽ ഡിഗ്രി/പ്ലസ് കോഴ്സിന് പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും.

അപകടത്തെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

**English Summary:**

A college student was killed after being hit by a Vande Bharat Express train near the Iringal railway gate in Vadakara. The deceased, Nandhana of Iringal Peruvayal, had returned home for the Puja holidays. Police and railway officials completed inquest procedures, and the body was moved to the Vadakara Government District Hospital mortuary.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387973/vadakara-iringal-vande-bharat-accident)