പൊലീസ് അനുമോദനം; പുഴയിൽ മുങ്ങിയ സഹോദരിമാർക്ക് രക്ഷകനായ സൂഫിയാന് പൊലീസ് സൂപ്രണ്ടിൻ്റെ പ്രശംസാപത്രം

പൊലീസ് അനുമോദനം; പുഴയിൽ മുങ്ങിയ സഹോദരിമാർക്ക് രക്ഷകനായ സൂഫിയാന്  പൊലീസ് സൂപ്രണ്ടിൻ്റെ പ്രശംസാപത്രം
Oct 7, 2021 08:21 AM | By Shalu Priya

വടകര : കുറ്റ്യാടിപ്പുഴയുടെ പെരിഞ്ചേരിക്കടവ് ഭാഗത്ത് പുഴയിൽ മുങ്ങിപ്പോയ സഹോദരിമാരെ രക്ഷിച്ച സൂഫിയാന് കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ പ്രശംസാപത്രം. ഒരു മാസം മുൻപാണ് സംഭവമുണ്ടായത്.

നീന്തൽ പഠിക്കാനിറങ്ങിയ സഹോദരിമാരിൽ ഒരാൾ മുങ്ങിയപ്പോൾ രക്ഷിക്കാൻ എടുത്ത് ചാടിയ സഹോദരിയും അപകടത്തിൽപെടുകയായിരുന്നു.ഇതുകണ്ട് സൂഫിയാൻ പുഴയിലേക്ക് ചാടി ഇരുവർക്കും രക്ഷകനായത്.

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിയാണ് സൂഫിയാൻ.മൂഴിക്കൽ റസാഖിന്റെയും ഫൗസിയയുടെയും മകനാണ്.എസ്.പിയു.ടെ ക്ഷണമനുസരിച്ച് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയാണ് സൂഫിയാൻ എസ്.പി.യിൽനിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങിയത്.

Police commendation; Certificate of appreciation from the Superintendent of Police, Sufian, the savior of the sisters who drowned in the river

Next TV

Related Stories
എന്‍ കെ വൈദ്യര്‍ ഉത്തമ മാതൃക :  മന്ത്രി മുഹമ്മദ് റിയാസ്

Oct 1, 2021 12:53 PM

എന്‍ കെ വൈദ്യര്‍ ഉത്തമ മാതൃക : മന്ത്രി മുഹമ്മദ് റിയാസ്

എന്‍ കെ വൈദ്യര്‍, തിരുവള്ളൂര്‍, മന്ത്രി മുഹമ്മദ്...

Read More >>
Top Stories