---
title: "പേഴ്‌സ് മോഷ്ടിച്ച സ്ത്രീയെ പിടികൂടിയ വിദ്യാര്‍ത്ഥിനിക്ക് പൊലീസിന്റെ അനുമോദനം"
english_title: "Police applaud student for nabbing woman who stole purse"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38853/police-applaud-student-for-nabbing-woman-who-stole-purse"
published_at: "2022-04-22T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262e93818d99_nijeesh si .jpg"
keywords: []
---

# പേഴ്‌സ് മോഷ്ടിച്ച സ്ത്രീയെ പിടികൂടിയ വിദ്യാര്‍ത്ഥിനിക്ക് പൊലീസിന്റെ അനുമോദനം

> **Lead Summary:** വടകര : കഴിഞ്ഞ ദിവസം ബസ്സ് യാത്രയ്ക്കിടെ പണമടങ്ങിയ പേഴ്‌സ് കളവ് ചെയ്ത് കൊണ്ടു പോയ തമിഴ് സ്ത്രീയെ ഓടിച്ച് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച യുവതിയെ വടകര പോലീസ് അനുമോദിച്ചു.

## Article Content

വടകര : കഴിഞ്ഞ ദിവസം ബസ്സ് യാത്രയ്ക്കിടെ പണമടങ്ങിയ പേഴ്‌സ് കളവ് ചെയ്ത് കൊണ്ടു പോയ തമിഴ് സ്ത്രീയെ ഓടിച്ച് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച യുവതിയെ വടകര പോലീസ് അനുമോദിച്ചു.

പി ജി ദ്യാര്‍ത്ഥിനിയായ വടകര കൈനാട്ടി സ്വദേശിയായ കരക്കണ്ടിയില്‍ ചന്ദ്രന്‍ മകള്‍ ഷിയോണ (22) ക്ക് വടകര സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വടകര എസ് ഐ നിജീഷ് എം പോലീസിന്റെ സ്‌നേഹോപഹാരം കൈമാറി.

അരകീലോമീറ്റോളം പിന്‍തുടര്‍ന്നാണ് ഷിയോണ മോഷ്ടാവിനെ പിടികൂടിയതെന്നും ധീരമായ പ്രവൃത്തി ചെയ്ത് ഷിയോണ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ഷിയോണക്കിത് പോലീസിലേക്കുള്ള ചവിട്ട് പടിയാകട്ടേയെന്നും ്എസ് ഐ നിജീഷ് എം അനുമോദന ചടങ്ങില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38853/police-applaud-student-for-nabbing-woman-who-stole-purse)