---
title: "പഠനത്തിനൊപ്പം ജീവിതപാഠങ്ങളും; കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കം"
english_title: "Residential Camp Begins at Kadamery R.A.C. HSS with Life Lessons Beyond Classrooms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388568/kadamery-hss-residential-camp-begins"
published_at: "2026-10-24T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc9fc58003c_kadamery-hss-residential-camp-begins.jpg"
keywords: ["ScoutsAndGuides", "ResidentialCamp", "StudentDevelopment", "RoadSafety", "AntiDrugAwareness"]
---

# പഠനത്തിനൊപ്പം ജീവിതപാഠങ്ങളും; കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കം

> **Lead Summary:** കടമേരി: കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റോവർ റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം റോവർ ജില്ലാ കമ്മീഷണർ ശ്രീജിത്ത് എം എസ് നിർവ്വഹിച്ചു.

## Article Content

കടമേരി: കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റോവർ റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം റോവർ ജില്ലാ കമ്മീഷണർ ശ്രീജിത്ത് എം എസ് നിർവ്വഹിച്ചു.

​ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുമായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ലഹരി വിരുദ്ധ ബോധവൽക്കരണം, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, പെയിൻ ആൻഡ് പാലിയേറ്റീവ് പരിശീലനം, സ്വയം തൊഴിൽ പരിശീലനം, നാട്ടറിവ് യാത്ര തുടങ്ങിയ വിവിധ മേഖലകളിലുള്ള പരിശീലനങ്ങളും പഠനപ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

​ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജമാൽ കെ അധ്യക്ഷത വഹിച്ചു. റേഞ്ചർ ജില്ലാ കമ്മീഷണർ സുമയ്യ കുനിയിൽ സ്വാഗതവും റോവർ യൂണിറ്റ് ലീഡർ സിറാജ് എം നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ അഷ്റഫ് കേളോത്ത്, പി.ടി.എ. പ്രസിഡന്റ് ഇ.പി. മൊയ്തു, സ്റ്റാഫ് സെക്രട്ടറി പി.പി. ഷാഹിദ്, ഹാരിസ് എം എന്നിവർ സംസാരിച്ചു.

A three-day residential camp has begun at Kadamery R.A.C. Higher Secondary School under the Bharat Scouts and Guides Rover-Ranger unit. The camp focuses on personality development, social responsibility, and training sessions on anti-drug awareness, road safety, palliative care, self-employment, and local knowledge.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388568/kadamery-hss-residential-camp-begins)