---
title: "മൊമൻ്റോയ്ക്ക് പകരം കൈയ്യെഴുത്ത് പുസ്തകം; വ്യത്യസ്ഥമായ ആദരവുമായ് സൗഹൃദ സംഘം"
english_title: "Handwritten Wish Book Replaces Memento in Friends’ Unique Tribute"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388650/handwritten-wish-book-unique-tribute-new"
published_at: "2026-10-25T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adda8bb1f605_handwritten-wish-book-unique-tribute-.jpg"
keywords: ["ContentAward", "FriendshipTribute", "Vadakara", "ContentWriter", "GlobalAwarenessAward"]
---

# മൊമൻ്റോയ്ക്ക് പകരം കൈയ്യെഴുത്ത് പുസ്തകം; വ്യത്യസ്ഥമായ ആദരവുമായ് സൗഹൃദ സംഘം

> **Lead Summary:** **വടകര: **ബംഗളൂരുവിലെ മാലിന്യ പ്രശ്നത്തെ അവതരിപ്പിച്ച 'സുബ്രഹ്മണ്യപുര ഗ്രീൻ ഫ്യൂച്ചർ' എന്ന കണ്ടന്റിന് കണ്ടന്റ് റൈറ്റേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ ഗ്ലോബൽ കണ്ടന്റ് അവാർഡ് ഓഫ് അവയർനസ് പുരസ്കാരം ലഭിച്ച കണ്ടൻ്റ് റൈറ്റർ അശ്വന്ത് ബട്ടർഫ്ലൈക്ക് സുഹൃത്തുക്കളുടെ വ്യത്യസ്തമായ സ്നേഹാദരം.

## Article Content

**വടകര: **ബംഗളൂരുവിലെ മാലിന്യ പ്രശ്നത്തെ അവതരിപ്പിച്ച 'സുബ്രഹ്മണ്യപുര ഗ്രീൻ ഫ്യൂച്ചർ' എന്ന കണ്ടന്റിന് കണ്ടന്റ് റൈറ്റേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ ഗ്ലോബൽ കണ്ടന്റ് അവാർഡ് ഓഫ് അവയർനസ് പുരസ്കാരം ലഭിച്ച കണ്ടൻ്റ് റൈറ്റർ അശ്വന്ത് ബട്ടർഫ്ലൈക്ക് സുഹൃത്തുക്കളുടെ വ്യത്യസ്തമായ സ്നേഹാദരം.

പതിവ് മൊമൻ്റോകൾക്ക് പകരം സുഹൃത്തുക്കൾ അവരുടെ കൈപ്പടയിൽ എഴുതിയ ആശംസ പുസ്തകം നൽകി ആദരിച്ചു. രമേശ് കാവിൽ ആശംസ പുസ്തകം കൈമാറി. സുഹൃത്തുക്കളുടെ വിജയത്തെ സ്വന്തം വിജയമായി ആഘോഷിക്കുന്നതാണ് സൗഹൃദ ഒത്തുചേരലുകളുടെ മാഹാത്മ്യമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രേംകുമാർ വടകര പറഞ്ഞു.

മിഥുന സജിൻ മുഖ്യാതിഥിയായി. അജ്മൽ ഇംപാല, നിഷാറാണി, ശ്രീധർ വടകര, വിജയൻ പെരിങ്ങാട്, അഖിൽ രാജ് വടകര തുടങ്ങിയവർ സംസാരിച്ചു. സ്നേഹാദരവിന് അശ്വന്ത് ബട്ടർഫ്ലൈ നന്ദി പറഞ്ഞു. തുടർന്ന് പ്രേംകുമാർ വടകരയും രമേശ് കാവിലും ചേർന്ന് സൗഹൃദ ഗാനാലാപനം നടത്തി.

Friends of content writer Ashwanth Butterfly honored him with a handwritten wish book instead of the usual memento after he won the Global Content Award of Awareness. The tribute in Vadakara highlighted the warmth of friendship, followed by a song session and words of appreciation from attendees.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388650/handwritten-wish-book-unique-tribute-new)