---
title: "പ്രായം വെറുമൊരു സംഖ്യ; 61-ാം വയസ്സിൽ ഭാരതനാട്യം അരങ്ങേറ്റം കുറിച്ച ഇന്ദിരയ്ക്ക് ആദരം"
english_title: "Indira Honoured for Bharatanatyam Debut at 61"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388861/indira-bharatanatyam-debut-honoured"
published_at: "2026-10-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf5ce8cc316_indira-bharatanatyam-debut-honoured.jpg"
keywords: ["Bharatanatyam", "Indira", "Vadakara", "CityMarketing", "Inspiration"]
---

# പ്രായം വെറുമൊരു സംഖ്യ; 61-ാം വയസ്സിൽ ഭാരതനാട്യം അരങ്ങേറ്റം കുറിച്ച ഇന്ദിരയ്ക്ക് ആദരം

> **Lead Summary:** വടകര: പ്രായത്തിന്റെ അതിരുകൾ മായിച്ചുകളഞ്ഞ് 61-ാം വയസ്സിൽ ഭാരതനാട്യം അരങ്ങേറ്റം കുറിച്ച ഇന്ദിരയെ പ്രദേശത്തെ പ്രമുഖ വിപണന സ്ഥാപനമായ സിറ്റി മാർക്കറ്റിംഗ് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

## Article Content

വടകര: പ്രായത്തിന്റെ അതിരുകൾ മായിച്ചുകളഞ്ഞ് 61-ാം വയസ്സിൽ ഭാരതനാട്യം അരങ്ങേറ്റം കുറിച്ച ഇന്ദിരയെ പ്രദേശത്തെ പ്രമുഖ വിപണന സ്ഥാപനമായ സിറ്റി മാർക്കറ്റിംഗ് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

​കലയോടുള്ള ഇന്ദിരയുടെ അടങ്ങാത്ത അഭിനിവേശവും ദൃഢനിശ്ചയവും സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അനുമോദന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഷിയാസ് കല്ലാച്ചി, ചന്ദ്രൻ ഇ.കെ.സി, മോഹനൻ, രജീഷ് പുറമേരി, ജോർജ്ജ് പശുക്കടവ്, ബാബു കെ.പി, ബാബു ഏറാമല, സൂരജ് ഓഞ്ചിയം എന്നിവർ സംസാരിച്ചു.

​ചടങ്ങിൽ വെച്ച് ഇന്ദിരയ്ക്ക് സിറ്റി മാർക്കറ്റിംഗിന്റെ ഉപഹാരവും കൈമാറി. പ്രദേശത്തെ വ്യാപാരികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Indira, who made her Bharatanatyam debut at the age of 61, was honoured by City Marketing in Vadakara. Speakers at the felicitation event said her passion for art and determination were an inspiration to society.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388861/indira-bharatanatyam-debut-honoured)