---
title: "മധുരിക്കും ഓർമ്മകൾ; പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1987-88 ബാച്ച് സ്നേഹസംഗമം"
english_title: "Sweet Memories: Puthoor Government HSS 1987-88 Batch Reunion Held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388997/puthoor-govt-hss-1987-88-batch-reunion"
published_at: "2026-10-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae07936d7b91_puthoor-govt-hss-1987-88-batch-reunion.jpg"
keywords: ["SchoolReunion", "AlumniMeet", "VadakaraNews", "KeralaEducation", "CommunityEvent"]
---

# മധുരിക്കും ഓർമ്മകൾ; പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1987-88 ബാച്ച് സ്നേഹസംഗമം

> **Lead Summary:** > **വടകര: **പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1987-88 ബാച്ചിന്റെ സ്നേഹസംഗമം "മധുരിക്കും ഓർമ്മകൾ" സംഘടിപ്പിച്ചു. സഹപാഠിയുടെ മകൻ കാശിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അർച്ചന പ്രദീപ് സ്വാഗതം പറഞ്ഞു. ചാരിറ്റി ചെയർമാൻ വാഴയിൽ റഫീഖ്, രവീന്ദ്രൻ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

> **വടകര: **പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1987-88 ബാച്ചിന്റെ സ്നേഹസംഗമം "മധുരിക്കും ഓർമ്മകൾ" സംഘടിപ്പിച്ചു. സഹപാഠിയുടെ മകൻ കാശിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അർച്ചന പ്രദീപ് സ്വാഗതം പറഞ്ഞു. ചാരിറ്റി ചെയർമാൻ വാഴയിൽ റഫീഖ്, രവീന്ദ്രൻ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ സഹപാഠികളുടെ മക്കളായ ഷിൽന ഷെറിൻ, ശ്രീലക്ഷ്മി, കാശിനാഥ് എന്നിവരെ ആദരിച്ചു. ട്രഷറർ അനിൽകുമാർ നന്ദി പറഞ്ഞു. തുടർന്ന് കോഓർഡിനേറ്റർ സുനിൽകുമാർ പാക്കയിലിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് 5 മണിക്ക് അവസാനിച്ചു.

> Puthoor Government Higher Secondary School’s 1987-88 batch held a reunion titled “Madhurikkum Ormakal” in Vadakara. The event was inaugurated by a classmate’s son, featured felicitations for the children of former classmates, and included cultural performances through the day.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388997/puthoor-govt-hss-1987-88-batch-reunion)