---
title: "വടകര സഹോദയ കലോത്സവത്തിന് തിരശ്ശീല; ഓവറോൾ ചാമ്പ്യൻഷിപ്പ് ഗോകുലം പബ്ലിക് സ്കൂളിന്"
english_title: "Vadakara Sahodaya Fest Concludes; Gokulam Public School Clinches Overall Championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389017/vadakara-sahodaya-fest-concludes"
published_at: "2026-10-27T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0983f4cb44_vadakara-sahodaya-fest-concludes.jpg"
keywords: ["VadakaraSahodaya", "CBSEFestival", "GokulamPublicSchool", "OverallChampionship", "SchoolArtsFest"]
---

# വടകര സഹോദയ കലോത്സവത്തിന് തിരശ്ശീല; ഓവറോൾ ചാമ്പ്യൻഷിപ്പ് ഗോകുലം പബ്ലിക് സ്കൂളിന്

> **Lead Summary:** വടകര: വടകര സഹോദയ സി.ബി.എസ്.ഇ. റീജിയണൽ കലോത്സവത്തിന് സമാപനമായി. നാല് ഘട്ടങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തിന്റെ സമാപനച്ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: വടകര സഹോദയ സി.ബി.എസ്.ഇ. റീജിയണൽ കലോത്സവത്തിന് സമാപനമായി. നാല് ഘട്ടങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തിന്റെ സമാപനച്ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കലോത്സവത്തിൽ വടകര ശ്രീ ഗോകുലം പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂൾ ഒന്നാം റണ്ണർ അപ്പും അമൃത പബ്ലിക് സ്കൂൾ രണ്ടാം റണ്ണർ അപ്പുമായി. സഹോദയ രക്ഷാധികാരിയും

മികച്ച അധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാര ജേതാവുമായ ഗീതാലക്ഷ്മി സത്യനാഥൻ വിജയികൾക്ക് ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു.

വടകര സഹോദയ പ്രസിഡന്റ് ശ്രീമതി മോളിക്കുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു. ട്രഷറർ ചന്ദ്രൻ ചുർക്കുഴി,വിവിധ സി.ബി.എസ്.ഇ. സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ സണ്ണി ഫ്രാൻസിസ്, നിഷാദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സെക്രട്ടറി രാജൻ. പി. നന്ദി പ്രകാശിപ്പിച്ചു.

വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കുകയും വിവിധ സ്കൂളുകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്ത കലോത്സവം ആവേശകരമായ പങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

The Vadakara Sahodaya CBSE Regional Arts Festival concluded after being held in four phases. Vadakara Sri Gokulam Public School won the overall championship, while St. Meera’s Public School, Perambra, and Amrita Public School finished as first and second runners-up.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389017/vadakara-sahodaya-fest-concludes)