---
title: "'ജനാധിപത്യത്തിന് നാണക്കേട്'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് പി. വസന്തം"
english_title: "'A Shame to Democracy': P. Vasantham Demands Removal of Chief Election Commissioner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389038/chief-election-commissioner-removal-demand"
published_at: "2026-10-27T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0c690114a9_chief-election-commissioner-removal-demand.jpg"
keywords: ["ElectionCommission", "DemocracyProtection", "CPI", "KeralaPolitics", "Vadakara"]
---

# 'ജനാധിപത്യത്തിന് നാണക്കേട്'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് പി. വസന്തം

> **Lead Summary:** വടകര: ലോകത്തിൻ്റെ മുന്നിൽ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം ആവശ്യപ്പെട്ടു.

## Article Content

വടകര: ലോകത്തിൻ്റെ മുന്നിൽ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം ആവശ്യപ്പെട്ടു.

ഭരണഘടന വിരുദ്ധമായിട്ടാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. സി പി ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ പാപ്പൂട്ടി, മാധ്യമപ്രവർത്തകൻ എം പി ബഷീർ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ മാസ്റ്റർ, കെ കെ ബാലൻ മാസ്റ്റർ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ ആർ ശശി, പി.കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ, വടകര മണ്ഡലം സെക്രട്ടറി ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജനാധിപത്യ സംരക്ഷണ സദസ്സിനുമുമ്പായി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി അജയ് ആവള , ടി എം ശശി എന്നിവർ നേതൃത്വം നൽകി.

CPI state executive member Adv. P. Vasantham has demanded the removal of Chief Election Commissioner Gyanesh Kumar, alleging that his actions have brought shame to democracy before the world. She said he was acting against the Constitution while inaugurating a democracy protection meeting organized by the CPI district committee in Vadakara.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389038/chief-election-commissioner-removal-demand)