---
title: "വാഗ്ഭടാനന്ദ ചിന്തകൾക്ക് അക്ഷരാദരം; കടത്തനാട് റിസർച്ച് സെന്ററിന്റെ സ്മൃതി പുരസ്കാരം ടി. രാജനും പാട്യം ശശീന്ദ്രനും"
english_title: "T. Rajan and Padyam Saseendran Win Vagbhatananda Memorial Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389188/vagbhatananda-memorial-award-t-rajan-padyam-saseendran"
published_at: "2026-10-28T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae204927312b_vagbhatananda-memorial-award-t-rajan-padyam-saseendran.jpg"
keywords: ["VagbhatanandaAward", "KeralaLiterature", "MalayalamBooks", "T Rajan", "PadyamSaseendran"]
---

# വാഗ്ഭടാനന്ദ ചിന്തകൾക്ക് അക്ഷരാദരം; കടത്തനാട് റിസർച്ച് സെന്ററിന്റെ സ്മൃതി പുരസ്കാരം ടി. രാജനും പാട്യം ശശീന്ദ്രനും

> **Lead Summary:** വടകര : കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ വാഗ്ഭടാനന്ദ സ്മൃതി പുരസ്കാരം 2026 ടി. രാജനും പാട്യം ശശീന്ദ്രനും അർഹരായി. വാഗ്ഭടാനന്ദ ചിന്തകൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് പുരസ്കാര നിർണയ സമിതി പരിശോധനയ്ക്ക് വിധേയമാക്കിയത്.

## Article Content

വടകര : കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ വാഗ്ഭടാനന്ദ സ്മൃതി പുരസ്കാരം 2026 ടി. രാജനും പാട്യം ശശീന്ദ്രനും അർഹരായി. വാഗ്ഭടാനന്ദ ചിന്തകൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് പുരസ്കാര നിർണയ സമിതി പരിശോധനയ്ക്ക് വിധേയമാക്കിയത്.

രാജാറാം തൈപ്പള്ളി, ശ്രീജിത്ത് ഭാസ്കർ, ഡോക്ടർ പി.കെ. സഭിത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

2026 നവംബർ ആദ്യവാരം മടപ്പള്ളി കോളേജ് പരിസരത്ത് വച്ച് പുരസ്കാരം സമർപ്പിക്കും. സാമൂഹ്യ, സാംസ്കാരിക, പൊതുരംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

**പുരസ്‌കാരാർഹർ**

1) ടി. രാജൻ കൃതി: വാഗ്ഭടാനന്ദൻ - (ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം)

2) പാട്യം ശശീന്ദ്രൻ കൃതി: വാഗ്ഭടാനന്ദനും ആത്മവിദ്യാസംഘവും - (കൈരളി ബുക്സ്, കണ്ണൂർ)

പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കടത്തനാട് റിസർച്ച് സെന്റർ സെക്രട്ടറി നിധിൻ ജെ., വൈസ് പ്രസിഡന്റ് ആനന്ദ് തിരുവോത്ത്, പുരസ്കാര നിർണയ സമിതി അംഗം രാജാറാം തൈപ്പള്ളി, കമ്മിറ്റി അംഗം ഒ.കെ. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡോ. പി.പി. ഷാജു എന്നിവർ പങ്കെടുത്തു.

The Kathanad Research Centre and Reference Library has announced the Vagbhatananda Memorial Award 2026 for T. Rajan and Padyam Saseendran. The award recognises works that help spread Vagbhatananda’s ideas in society and will be presented in the first week of November 2026 at Madappally College.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389188/vagbhatananda-memorial-award-t-rajan-padyam-saseendran)