---
title: "ആരോഗ്യകരമായ നാളേക്കായി കൈകോർത്ത്; വടകരയിൽ കോടതി ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ്"
english_title: "Medical Camp for Court Staff Held in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389516/vadakara-medical-camp-court-staff"
published_at: "2026-10-30T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4bdd694ac5_vadakara-medical-camp-court-staff.jpg"
keywords: ["MedicalCamp", "CourtStaff", "Vadakara", "HealthCare"]
---

# ആരോഗ്യകരമായ നാളേക്കായി കൈകോർത്ത്; വടകരയിൽ കോടതി ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ്

> **Lead Summary:** വടകര: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകര യൂണിറ്റ് കമ്മിറ്റിയും വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി കോടതി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഫാമിലി കോടതി ജഡ്ജി മിനി ആർ ഉദ്ഘാടനം ചെയ്തു .

## Article Content

വടകര: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകര യൂണിറ്റ് കമ്മിറ്റിയും വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി കോടതി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഫാമിലി കോടതി ജഡ്ജി മിനി ആർ ഉദ്ഘാടനം ചെയ്തു .

KCJSO യൂണിറ്റ് പ്രസിഡന്റ് എൻ. കെ. രജീഷ് അധ്യക്ഷത വഹിച്ചു. എൻ.ഡി.പി.എസ്. കോടതി ജഡ്ജി അന്യാസ് തയ്യിൽ, സബ് ജഡ്ജി ജോജി തോമസ്, മുൻസിഫ് ഐശ്വര്യ ടി , മാജിസ്‌ട്രേറ്റ് അലി ഫാത്തിമ, KCJSO സംസ്ഥാന പ്രസിഡന്റ്‌ ജീവേഷ് സി. ആർ., ജില്ലാ ട്രഷറർ രുബിന എസ്. കെ, KCJSO വടകര യൂണിറ്റ് സെക്രട്ടറി രജനീഷ് എ. കെ, ലിസിമ കെ. ടി. കെ, സൃബില എൽ ബിതുടങ്ങിയവർ സംസാരിച്ചു.

കോടതി ജീവനക്കാരും അഭിഭാഷകരും ഉൾപ്പെടെ 170-ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

The KCJSO Vadakara unit committee, along with Baby Memorial Hospital, organized a free medical camp for court employees in Vadakara. Family Court Judge Mini R inaugurated the camp, which saw participation from around 170 people, including court staff and lawyers.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389516/vadakara-medical-camp-court-staff)