---
title: "ആരോഗ്യത്തിന് മുൻഗണന; വടകരയിൽ കോടതി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free Medical Camp Held in Vadakara for Court Staff"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389549/free-medical-camp-vadakara-court-staff"
published_at: "2026-10-31T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae553985eec6_free-medical-camp-vadakara-court-staff.jpg"
keywords: ["KCJSO", "Vadakara", "MedicalCamp", "CourtStaff", "BabyMemorialHospital"]
---

# ആരോഗ്യത്തിന് മുൻഗണന; വടകരയിൽ കോടതി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകര യൂണിറ്റ് കമ്മിറ്റിയും വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി കോടതി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഫാമിലി കോടതി ജഡ്ജി മിനി ആർ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര: **കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകര യൂണിറ്റ് കമ്മിറ്റിയും വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി കോടതി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഫാമിലി കോടതി ജഡ്ജി മിനി ആർ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

KCJSO യൂണിറ്റ് പ്രസിഡന്റ് എൻ. കെ. രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തികൾ സംസാരിച്ചു. എൻ.ഡി.പി.എസ്. കോടതി ജഡ്ജി അന്യാസ് തയ്യിൽ, സബ് ജഡ്ജി ജോജി തോമസ്, മുൻസിഫ് ഐശ്വര്യ ടി., മാജിസ്‌ട്രേറ്റ് അലി ഫാത്തിമ, KCJSO സംസ്ഥാന പ്രസിഡന്റ്‌ ജീവേഷ് സി. ആർ., ജില്ലാ ട്രഷറർ രുബിന എസ്. കെ., KCJSO വടകര യൂണിറ്റ് സെക്രട്ടറി രജനീഷ് എ. കെ., ലിസിമ കെ. ടി. കെ., സൃബില എൽ. ബി. തുടങ്ങിയവർ സംസാരിച്ചു.

കോടതി ജീവനക്കാരും അഭിഭാഷകരും ഉൾപ്പെടെ നൂറ്റെഴുപതോളം (170) പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പരിശോധനകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.

KCJSO Vadakara Unit and Baby Memorial Hospital jointly organized a free medical camp for court staff in Vadakara. The camp was inaugurated by Vadakara Family Court Judge Mini R., and around 170 people, including staff and lawyers, took part.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389549/free-medical-camp-vadakara-court-staff)