---
title: "പഠനത്തിനൊപ്പം ജീവകാരുണ്യവും; ആവണിയുടെ ചികിത്സയ്ക്കായി തുക സമാഹരിച്ച് വടകര പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ"
english_title: "Vadakara Polytechnic Students Raise Funds for Former Student Avani’s Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389664/vadakara-polytechnic-students-raise-funds"
published_at: "2026-10-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5fd335859d_vadakara-polytechnic-students-raise-funds.jpg"
keywords: ["VadakaraPolytechnic", "StudentCharity", "KidneyTransplant", "FundraisingDrive", "KeralaNews"]
---

# പഠനത്തിനൊപ്പം ജീവകാരുണ്യവും; ആവണിയുടെ ചികിത്സയ്ക്കായി തുക സമാഹരിച്ച് വടകര പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ

> **Lead Summary:** വടകര: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന മുൻ വിദ്യാർത്ഥിനിക്ക് ധനസഹായം നൽകി മാതൃകയായി വടകര മോഡൽ പോളിടെക്നിക് കോളേജ്.

## Article Content

വടകര: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന മുൻ വിദ്യാർത്ഥിനിക്ക് ധനസഹായം നൽകി മാതൃകയായി വടകര മോഡൽ പോളിടെക്നിക് കോളേജ്.

ചോറോട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് സ്വദേശിനിയും കോളേജിലെ മുൻ വിദ്യാർത്ഥിനിയുമായ ആവണി എം.ടി.കെയുടെ ചികിത്സയ്ക്കായാണ് ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് തുക സമാഹരിച്ചത്.

കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ദീപ എം. കുരുവിള സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജിക്ക് കൈമാറി. പഠനത്തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച ജീവനക്കാരെയും വിദ്യാർത്ഥികളെയും യോഗം അനുമോദിച്ചു.

ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ച വിദ്യാർത്ഥികളായ ദിവ്യപ്രിയ, ശ്രീഹരി എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

ചടങ്ങിൽ ജീവനക്കാരായ കെ.എൻ. പ്രകാശ്, കെ.കെ. സതീശൻ, സി.കെ. സുനിൽകുമാർ, കെ.പി. പ്രശാന്ത് കുമാർ, എൻ. അനൂപ് കുമാർ, സി.എസ്. സിന്ധു, സൈറാബാനു, സി. രമേഷ് ബാബു, ടി.ടി. അശോകൻ എന്നിവരും കമ്മിറ്റി അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, കെ. വിശ്വനാഥൻ, വി.പി. ജിതേഷ്, എം. അശോകൻ എന്നിവരും പങ്കെടുത്തു.

Vadakara Model Polytechnic College students and staff raised funds for former student Avani M.T.K.’s kidney transplant treatment. The amount collected was handed over at a college ceremony, where the initiative and the contributors were appreciated.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389664/vadakara-polytechnic-students-raise-funds)