---
title: "നൂറിലേറെ തവണ രക്തദാനം; സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ വടകര അനുമോദിച്ചു"
english_title: "BDK Vadakara Felicitates Mudassir Kottakkal for 100+ Blood Donations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/389933/bdk-vadakara-felicitates-mudassir-kottakkal"
published_at: "2026-11-02T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae89502c0afd_bdk-vadakara-felicitates-mudassir-kottakkal.jpg"
keywords: ["BloodDonation", "KeralaHealth", "Apheresis", "CancerCare", "VoluntaryService"]
---

# നൂറിലേറെ തവണ രക്തദാനം; സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ വടകര അനുമോദിച്ചു

> **Lead Summary:** വടകര: നൂറിലേറെ തവണ രക്തദാനം നടത്തി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) വടകര താലൂക്ക് കമ്മിറ്റി ട്രഷറർ മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

വടകര: നൂറിലേറെ തവണ രക്തദാനം നടത്തി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) വടകര താലൂക്ക് കമ്മിറ്റി ട്രഷറർ മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

2025ൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ അഫെറസിസ് ദാനം നടത്തിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ആദരവാണ് മുദസ്സിറിനെ തേടിയെത്തിയത്. അർബുദരോഗികളുടെ ചികിത്സയിൽ ഏറെ പ്രാധാന്യമുള്ള പ്ലേറ്റ്‌ലെറ്റ് അഫെറസിസ് ദാനത്തിലൂടെ നിരവധി രോഗികൾക്ക് സഹായമെത്തിച്ച വ്യക്തിയാണ് മുദസ്സിർ.

കോടിയേരി മലബാർ കാൻസർ സെന്ററിലെ രക്തബാങ്കിൽ സ്ഥിരമായി പ്ലേറ്റ്‌ലെറ്റ് ദാനം നടത്തുന്ന അദ്ദേഹം ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോഓർഡിനേറ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം, വടകര താലൂക്ക് കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചുവരികയാണ്.

കോഴിക്കോട് സർവകലാശാലയിലെ ജീവനക്കാരനായ മുദസ്സിർ വർഷങ്ങളായി സന്നദ്ധ രക്തദാന രംഗത്ത് സജീവ സാന്നിധ്യമാണ്. രക്തദാന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ പുരസ്കാരം തുടർച്ചയായി മൂന്ന് തവണയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയാണ് പുരസ്കാരം സമ്മാനിച്ചത്.

സംസ്ഥാനതല പുരസ്കാര നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ഡി.കെ വടകര താലൂക്ക് കമ്മിറ്റി മുദസ്സിറിനെ ആദരിച്ചത്. സംഘടനാ പ്രവർത്തകർ മുദസ്സിറിന്റെ വീട്ടിലെത്തി സ്നേഹോപഹാരം കൈമാറി. താലൂക്ക് പ്രസിഡന്റ് വത്സരാജ് മണലാട്ട് ഉപഹാരം സമ്മാനിച്ചു.

ബി.ഡി.കെ കോഓർഡിനേറ്റർമാരായ സമീർ, ശ്രീജിൽ, സി.പി. അശ്വിൻ, ഇ. ആദർശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The Vadakara taluk committee of Blood Donors Kerala felicitated Mudassir Kottakkal, who has donated blood more than 100 times and received a state government award. He was honoured for his continued platelet apheresis donations and long-standing service in voluntary blood donation.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/389933/bdk-vadakara-felicitates-mudassir-kottakkal)