---
title: "ജനാധിപത്യം സംരക്ഷിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യം; വടകരയിൽ പി.പി.വിമല ടീച്ചർ അനുസ്മരണത്തിൽ കെ.എസ്.ജയ"
english_title: "Women’s Mobilisation Essential to Protect Democracy, Says K.S. Jaya in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390166/women-mobilization-protect-democracy-vadakara"
published_at: "2026-11-04T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aead109070d3_women-mobilization-protect-democracy-vadakara.jpg"
keywords: ["WomenEmpowerment", "Democracy", "NFIW", "K.S. Jaya", "Vadakara"]
---

# ജനാധിപത്യം സംരക്ഷിക്കാൻ സ്ത്രീ മുന്നേറ്റം അനിവാര്യം; വടകരയിൽ പി.പി.വിമല ടീച്ചർ അനുസ്മരണത്തിൽ കെ.എസ്.ജയ

> **Lead Summary:** വടകര: ജനാധിപത്യ സംരക്ഷണത്തിന് സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് എൻഎഫ്ഐഡബ്ല്യു ദേശീയ സമിതി അംഗം കെ എസ് ജയ പറഞ്ഞു. പി പി വിമല ടീച്ചറുടെ ഒന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് വടകര കൊപ്ര ഭവനിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

## Article Content

വടകര: ജനാധിപത്യ സംരക്ഷണത്തിന് സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് എൻഎഫ്ഐഡബ്ല്യു ദേശീയ സമിതി അംഗം കെ എസ് ജയ പറഞ്ഞു. പി പി വിമല ടീച്ചറുടെ ഒന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് വടകര കൊപ്ര ഭവനിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യൻ ജനസംഖ്യയുടെ 53 ശതമാനം വരുന്ന സ്ത്രീകളെകൂടി ബാധിക്കുന്ന ഒരു വലിയ വിഷയമാണ് ജനാധിപത്യ ധ്വംസനം എന്ന് തിരിച്ചറിഞ്ഞ് അതിനെതിരായ പോരാട്ടത്തിൽ സ്ത്രീകൾ മുന്നിട്ടിറങ്ങണം. സ്ത്രീകൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോഴെല്ലാം മതമേലധ്യക്ഷൻമാരും മനുസ്മൃതി വാദികളും വിലക്ക് കൽപ്പിച്ചിട്ടുണ്ട്.

അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് സ്ത്രീ സമൂഹം പുരോഗതിയുടെ ചാലകശക്തികളായത്. താൻ ഉൾപ്പെടുന്ന സമൂഹത്തിന് ഭരണഘടന അനുവദിച്ചു തരുന്ന എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതിനുവേണ്ടി ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ ധീരയായ സഖാവായിരുന്നു വിമല ടീച്ചറെന്നും അവർ അനുസ്മരിച്ചു.

K.S. Jaya, a national committee member of NFIW, said that women’s mobilization is essential to protect democracy. She was speaking at a women’s gathering in Vadakara held as part of the first death anniversary observance of P.P. Vimala Teacher.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390166/women-mobilization-protect-democracy-vadakara)