---
title: "അഴിത്തലയില്‍ കൂറ്റന്‍ തിമിംഗിലം ഉടന്‍ പോസ്റ്റുമോര്‍ട്ടം നടത്തും"
english_title: "Giant whale in the azhithala . Postmortem will be done soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3903/giant-whale-in-the-azhithala-postmortem-will-be-done-soon"
published_at: "2021-10-07T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ec1a5af60f_WHALE PHOTO.jpg"
keywords: []
---

# അഴിത്തലയില്‍ കൂറ്റന്‍ തിമിംഗിലം ഉടന്‍ പോസ്റ്റുമോര്‍ട്ടം നടത്തും

> **Lead Summary:** **വടകര:** വടകര അഴിത്തലയില്‍ കൂറ്റന്‍ തിമിംഗിലം ചത്തടിഞ്ഞത് കാണാന്‍ ആളുകള്‍ കൂടുന്നു. അഴിത്തല പുറങ്കര കളിവീട് അങ്കണവാടിക്ക് സമീപത്തെ തീരത്താണ് ഇന്നലെ വൈകീട്ട് തിമിംഗിലം അടിഞ്ഞത്.

## Article Content

**വടകര:** വടകര അഴിത്തലയില്‍ കൂറ്റന്‍ തിമിംഗിലം ചത്തടിഞ്ഞത് കാണാന്‍ ആളുകള്‍ കൂടുന്നു. അഴിത്തല പുറങ്കര കളിവീട് അങ്കണവാടിക്ക് സമീപത്തെ തീരത്താണ് ഇന്നലെ വൈകീട്ട് തിമിംഗിലം അടിഞ്ഞത്.

ഏഴുമീറ്ററോളം നീളമുണ്ട് തിമിംഗിലത്തിന്. ബുധനാഴ്ച രാവിലെ ചോമ്പാല തുറമുഖത്തുനിന്ന് മീന്‍പിടിക്കാന്‍ പോയവര്‍ കടലില്‍ ചത്ത തിമിംഗിലത്തിനെ കണ്ടിരുന്നു. ഇതാണ് കരയ്ക്കടിഞ്ഞതെന്ന് സംശയിക്കുന്നു.

കടല്‍ഭിത്തിയില്‍ വന്നടിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ഹാഷിം വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, നഗരസഭ ആരോഗ്യവിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉടന്‍ തിമിംഗിലത്തെ ഇവിടെനിന്ന് നീക്കം ചെയ്യും. കടലില്‍ തിമിംഗല വേട്ട നടക്കുന്നുണ്ടൊയെന്ന് പരിശോധിക്കണമെന്നും കഴിഞ്ഞ ആഴ്ചത്തെ വാര്‍ത്തകളില്‍ തിമിംഗല ഛര്‍ദ്ദി വില്‍പ്പന നടത്തുമ്പോള്‍ പിടിക്കപ്പെട്ടതും അധികൃതര്‍ പരിശോധിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3903/giant-whale-in-the-azhithala-postmortem-will-be-done-soon)