---
title: "ആവണിയുടെ ചികിത്സക്കായി കൈകോർത്ത് വടകര നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ; ധനസഹായം കൈമാറി"
english_title: "Kudumbashree Neighbourhood Groups in Vadakara Rally for Avani’s Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390627/vadakara-kudumbashree-avani-treatment-fund"
published_at: "2026-11-07T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed64aec941_vadakara-kudumbashree-avani-treatment-fund.jpg"
keywords: ["Kudumbashree", "VadakaraMunicipality", "KidneyTransplant", "CharityFund", "KeralaNews"]
---

# ആവണിയുടെ ചികിത്സക്കായി കൈകോർത്ത് വടകര നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ; ധനസഹായം കൈമാറി

> **Lead Summary:** **വടകര:( **[https://vatakara.truevisionnews.com/)]** **ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ചോറോട് ഗ്രാമപഞ്ചായത്തിലെ ആവണിയുടെ ചികിത്സയ്ക്കായി വടകര നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും കൈകോർത്തു.

## Article Content

**വടകര:( **[https://vatakara.truevisionnews.com/)]** **ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ചോറോട് ഗ്രാമപഞ്ചായത്തിലെ ആവണിയുടെ ചികിത്സയ്ക്കായി വടകര നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും കൈകോർത്തു.

ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ മഠത്തും താഴെ കുനിയിൽ എം.ടി.കെ. ആവണിയുടെ ചികിത്സാനിധിയിലേക്ക് വടകര നഗരസഭാ പരിധിയിലെ ഈസ്റ്റ്, വെസ്റ്റ് സി.ഡി.എസുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് സമാഹരിച്ച തുക കൈമാറി. വടകര മുൻസിപ്പൽ ചെയർപേഴ്‌സൺ പി.കെ. ശശി, തുക ആവണി ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജിക്ക് കൈമാറി.

ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.കെ. രമണി, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ വി.കെ. റീന, കെ. സിന്ധു, കുടുംബശ്രീ മെമ്പർ സെക്രട്ടറി എ.പി. സുരേഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺമാരായ കെ.എം. ഉമ, പ്രവിന, സി.ഡി.എസ് അംഗങ്ങൾ, ചികിത്സാ കമ്മിറ്റി ചെയർമാൻ കെ. വിശ്വനാഥൻ, എം. അശോകൻ, പ്രസാദ് വിലങ്ങിൽ, വി.പി. ജിതേഷ് എന്നിവർ പങ്കെടുത്തു.

Kudumbashree neighbourhood groups under Vadakara Municipality collected and handed over funds for Avani’s treatment, who is undergoing kidney transplant surgery due to severe kidney disease. Municipal leaders and treatment committee representatives attended the handover ceremony.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390627/vadakara-kudumbashree-avani-treatment-fund)