---
title: "അക്ഷരസ്നേഹത്തിന് ആദരം; ഓർക്കാട്ടേരി സ്കൂളിന് 25,000 രൂപയുടെ പുസ്തകശേഖരം കൈമാറി"
english_title: "‘Aksharopaharam’ Gifted to Orkkatery School in Memory of Govinda Marar and Karthyayani Teacher"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390640/aksharopaharam-gifted-to-orkkatery-school-new-update"
published_at: "2026-11-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeeda1927f2_aksharopaharam-gifted-to-orkkatery-school.jpg"
keywords: ["GovindaMarar", "KarthyayaniTeacher", "OrkkaterySchool", "Aksharopaharam", "KeralaEducation"]
---

# അക്ഷരസ്നേഹത്തിന് ആദരം; ഓർക്കാട്ടേരി സ്കൂളിന് 25,000 രൂപയുടെ പുസ്തകശേഖരം കൈമാറി

> **Lead Summary:** **ഓർക്കാട്ടേരി: **ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായിരുന്ന പണ്ഡിതരത്നം ഗോവിന്ദ മാരാരുടെയും, സ്വന്തം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ടുനൽകി മാതൃകയായ അധ്യാപിക കാർത്യായനി ടീച്ചറുടെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ 'അക്ഷരോപഹാരം' ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിന് സമ്മാനിച്ചു.

## Article Content

**ഓർക്കാട്ടേരി: **ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായിരുന്ന പണ്ഡിതരത്നം ഗോവിന്ദ മാരാരുടെയും, സ്വന്തം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ടുനൽകി മാതൃകയായ അധ്യാപിക കാർത്യായനി ടീച്ചറുടെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ 'അക്ഷരോപഹാരം' ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിന് സമ്മാനിച്ചു.

മികച്ച എഴുത്തുകാരുടെ കൃതികൾ അടങ്ങിയ 25,000 രൂപയുടെ പുസ്തക ശേഖരമാണ് സ്കൂളിന് നൽകിയത്. ഉപഹാര വിതരണ ചടങ്ങ് കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സീന കെ.എസ് ഉപഹാരം ഏറ്റുവാങ്ങി.

ചടങ്ങിൽ സി.കെ. ബിജു അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ വേണു കക്കട്ടിൽ പദ്ധതി വിശദീകരിച്ചു. പി. രാജ്കുമാർ, സീമ എൻ.വി, കെ.ടി.കെ. സുബൈർ, സി.പി. നിസാർ, രവികുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, റെയിസ അഫ്ഷാൻ എന്നിവർ സംസാരിച്ചു.

A book collection worth ₹25,000 was presented to K.K.M.G.V.H.S.S. Orkkatery as ‘Aksharopaharam’ in memory of scholar-translator Panditaratnam Govinda Marar and teacher Karthyayani. The ceremony was inaugurated by K.K. Rema MLA, and Headmistress Seena K.S. received the gift on behalf of the school.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390640/aksharopaharam-gifted-to-orkkatery-school-new-update)