---
title: "ശബരിമല അയ്യപ്പസേവാസമാജം വടകര താലൂക്ക് കമ്മിറ്റി നിലവിൽ വന്നു; ജിനചന്ദ്ര ബാബു സ്വാമി പ്രസിഡന്റ്, ജയേഷ് വടകര ജനറൽ സെക്രട്ടറി"
english_title: "Sabarimala Ayyappa Seva Samajam Forms Vadakara Taluk Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/390695/sabarimala-ayyappa-seva-samajam-vadakara-committee"
published_at: "2026-11-07T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef593a64e6f_sabarimala-ayyappa-seva-samajam-vadakara-committee.jpg"
keywords: ["Sabarimala", "AyyappaSevaSamajam", "Vadakara", "CommitteeFormation"]
---

# ശബരിമല അയ്യപ്പസേവാസമാജം വടകര താലൂക്ക് കമ്മിറ്റി നിലവിൽ വന്നു; ജിനചന്ദ്ര ബാബു സ്വാമി പ്രസിഡന്റ്, ജയേഷ് വടകര ജനറൽ സെക്രട്ടറി

> **Lead Summary:** വടകര: ശബരിമല അയ്യപ്പസേവാസമാജം വടകര താലൂക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ജിനചന്ദ്ര ബാബു സ്വാമിയെയും ജനറൽ സെക്രട്ടറിയായി ജയേഷ് വടകരയെയും ട്രഷററായി രാജഗോപാൽ വള്ള്യാടിനെയും തിരഞ്ഞെടുത്തു.

## Article Content

വടകര: ശബരിമല അയ്യപ്പസേവാസമാജം വടകര താലൂക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ജിനചന്ദ്ര ബാബു സ്വാമിയെയും ജനറൽ സെക്രട്ടറിയായി ജയേഷ് വടകരയെയും ട്രഷററായി രാജഗോപാൽ വള്ള്യാടിനെയും തിരഞ്ഞെടുത്തു.

കുമാരസ്വാമി കാവിൽ, വൽസലൻ കുനിയിൽ എന്നിവരാണ് രക്ഷാധികാരികൾ. പ്രേംദാസ് ഇരിങ്ങണ്ണൂരിനെ വൈസ് പ്രസിഡന്റായും ബിനു വളയത്തെ ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

രാഘവസ്വാമി, മനോഹരസ്വാമി, രതീഷ് സ്വാമി കുനിയിൽ, ദേവി മാളികപ്പുറം ഇരിങ്ങണ്ണൂർ, രാജി മാളികപ്പുറം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.

മഠത്തിൽ ബാലൻ, പാറക്കണ്ടി ബാലൻ, സേതുമാധവൻ ഏറാമല (ഇടവന അമ്പലം) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

വകുപ്പുതല സെക്രട്ടറിമാരായി വിജയ ബാബു മാസ്റ്റർ പനോളി (അഡ്മിൻ), ജിതിൻ രാജ് (അയ്യപ്പയോഗം), ചന്ദ്രൻ സ്വാമി (സമ്പർക്ക പ്രമുഖ്), ജയേഷ് വടകര (പ്രചാരണം), രാജീവ് കുറുപ്പ് (സേവാവിഭാഗം) എന്നിവരെ തിരഞ്ഞെടുത്തു.

സതീശൻ കുര്യാടി, വനജ ഇരിങ്ങണ്ണൂർ, കല്യാണി ടി.കെ. എന്നിവരാണ് മറ്റ് സെക്രട്ടറിമാർ.

Sabarimala Ayyappa Seva Samajam has formed its new Vadakara taluk committee, with Jina Chandra Babu Swami elected president and Jayesh Vadakara as general secretary. Rajagopal Vallyad was named treasurer, while several office-bearers and secretaries were also selected.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/390695/sabarimala-ayyappa-seva-samajam-vadakara-committee)