---
title: "വയലാർ സ്മൃതി; കോടഞ്ചേരിയിൽ കൈരളിയുടെ വയലാർ സ്മൃതി സംഗമം"
english_title: "Kairali Hosts Vayalar Memorial Meet in Kodanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391018/kairali-vayalar-memorial-kodanchery"
published_at: "2026-11-10T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ee5ce01bf_kairali-vayalar-memorial-kodanchery.jpg"
keywords: ["KairaliLibrary", "VayalarMemorial", "Kodanchery", "Vadakara", "LibraryCouncil"]
---

# വയലാർ സ്മൃതി; കോടഞ്ചേരിയിൽ കൈരളിയുടെ വയലാർ സ്മൃതി സംഗമം

> **Lead Summary:** **വടകര: **കൈരളി ഗ്രന്ഥാലയം കോടഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി സംഗമം നടത്തി. വടകര താലൂക്ക് ലൈബ്രറി കൗൻസിൽ വൈസ് പ്രസിഡന്റ് പി എം നാണു ഉദ്ഘാടനം ചെയ്തു. കാട്ടിൽ അശോകൻ വയലാർ രാമവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**വടകര: **കൈരളി ഗ്രന്ഥാലയം കോടഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി സംഗമം നടത്തി. വടകര താലൂക്ക് ലൈബ്രറി കൗൻസിൽ വൈസ് പ്രസിഡന്റ് പി എം നാണു ഉദ്ഘാടനം ചെയ്തു. കാട്ടിൽ അശോകൻ വയലാർ രാമവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ പ്രജിത, സി കെ അരവിന്താക്ഷൻ, കെ കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അമൃത വർഷിണി, നവ്യാ രാമചന്ദ്രൻ, ആർ വി രാജൻ, അഖില പുതിയോട്ടിൽ എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കെ കെ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി വി അശോകൻ സ്വാഗതവും ലൈബ്രേറിയൻ സൗമ്യ നന്ദിയും പറഞ്ഞു.

Kairali Library, Kodanchery, organized a Vayalar memorial gathering. The event was inaugurated by PM Nanu, vice president of the Vadakara Taluk Library Council, and featured a memorial address by Kattil Ashokan.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391018/kairali-vayalar-memorial-kodanchery)